Follow Us On

09

May

2025

Friday

പ്രോ-ലൈഫ് പ്രവര്‍ത്തനങ്ങള്‍ മഹത്തായ ശുശ്രൂഷ

പ്രോ-ലൈഫ് പ്രവര്‍ത്തനങ്ങള്‍ മഹത്തായ ശുശ്രൂഷ

ചങ്ങനാശേരി: പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ മഹത്തായ ശുശ്രൂഷയാണെന്നും ഇതിനു പകരംവെയ്ക്കാന്‍ മറ്റൊന്നില്ലെന്നും ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുംന്തോട്ടം. കൃപ പ്രോലൈഫേഴ്‌സിന്റെ നേതൃത്വത്തില്‍ ഗര്‍ഭിണികള്‍ക്ക് ലാബുകള്‍, ആശുപത്രികള്‍, ഡോക്ടര്‍മാര്‍ വഴി വിതരണത്തിനു തയാറാക്കിയിരിക്കുന്ന ‘അമ്മയ്‌ക്കൊരുമ്മ’ എന്ന ബ്രോഷറിന്റെ പ്രകാശനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യകുഞ്ഞിനെ ഏതെങ്കിലും ഒരു മാസം കൊല്ലാമെന്നു പറയുന്നത് ഏറ്റവും വലിയ ക്രൂരതയാണെന്ന് മാര്‍ പെരുംന്തോട്ടം പറഞ്ഞു. 27 വര്‍ഷമായി പ്രോലൈഫ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കൃപ പ്രോലൈഫ് പ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു.

ഗര്‍ഭിണികള്‍ക്കുള്ള ബ്രോഷര്‍ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി ഡയറക്ടര്‍ ഫാ. ജയിംസ് കുന്നത്തിനും, പൊതുജനങ്ങള്‍ക്കുള്ള ബ്രോഷര്‍ സിഎംസി പ്രൊവിന്‍ഷ്യല്‍ മദര്‍ പ്രസന്നാ സിഎംസിയ്ക്കും നല്‍കി മാര്‍ പെരുംന്തോട്ടം പ്രകാശനം ചെയ്തു.

ബിഷപ്‌സ് ഹൗസില്‍ നടന്ന ചടങ്ങില്‍ ഫാ. ലുയീസ് വെള്ളനിക്കല്‍, സിബിച്ചന്‍ ഉപ്പുകുന്നേല്‍, ജോസ് കരിങ്ങട, ജോയി ചിറ്റേട്ട്, ജെസി ജേക്കബ്, അനിയമ്മ ഡൊമിനിക്, ഷാജി മാത്യു, ജോസ് ഓലിക്കന്‍, വിന്‍സെന്റ് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇത് വിതരണം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഡോക്ടര്‍മാര്‍, ആശുപത്രികള്‍ krupaprolifers@gmail.com എന്ന ഇമെയില്‍ വഴിയോ +919207081964 ,+919447324358, (+919447508187 whstaapp നമ്പര്‍) വഴിയോ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?