Follow Us On

24

November

2024

Sunday

കഞ്ചിക്കോട്ട് റാണി ജോണിന്റെ ഭവനം ഇനി രൂപതയുടെ ഔദ്യോഗിക പ്രാര്‍ത്ഥനാലയം

കഞ്ചിക്കോട്ട് റാണി ജോണിന്റെ ഭവനം  ഇനി  രൂപതയുടെ ഔദ്യോഗിക പ്രാര്‍ത്ഥനാലയം

പാലക്കാട്: ദിവ്യകാരുണ്യ അത്ഭുതങ്ങള്‍കൊണ്ടും പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷപ്പെടലുകള്‍കൊണ്ടും പ്രശസ്തമായ കഞ്ചിക്കോട്ട് റാണി ജോണിന്റെ ഭവനം ഇനി പാലക്കാട് രൂപതയുടെ ഔദ്യോഗിക പ്രാര്‍ത്ഥനാലയം. ആ കുടുംബത്തിന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് വീട് രൂപത ഏറ്റെടുത്തത്. അതൊരു ആത്മീയ കേന്ദ്രവും പ്രാര്‍ത്ഥനാലയവുമായി നിലനില്‍ക്കണമെന്ന ആഗ്രഹത്തോടെ ഭവനം അവര്‍ സൗജന്യമായി രുപതയ്ക്ക് വിട്ടുനല്‍കുകയായിരുന്നു. പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ ക്രിസ്മസ് ദിനത്തില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി. അവരുടെ അഭ്യര്‍ത്ഥന പ്രകാരവും ഭവനത്തിന്റെ ആധ്യാത്മിക പ്രാധാന്യം പരിഗണിച്ചുമാണ് വീട് ഏറ്റെടുക്കുന്നതെന്ന് മാര്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു.

റാണി ജോണിന്റെ അസാധാരണ ദിവ്യകാരുണ്യ അനുഭവവും മരിയഭക്തിയും ഏവര്‍ക്കും അറിവുള്ളതാണ്. റാണി ജോണിന് ദൈവം നല്‍കിയ പ്രത്യേക അനുഭവങ്ങളുടെ ഫലമായി അവരുടെ ഭവനം ഏതാനും വര്‍ഷങ്ങളായി ഒരു പ്രാര്‍ത്ഥനാലയമായി രൂപപ്പെട്ടിരുന്നു. അവിടുത്തെ ശുശ്രൂഷകളില്‍ വൈദികരും സമര്‍പ്പിതരും അല്മായ വിശ്വാസികളും പങ്കെടുത്തുവരുന്നു. അവിടെ നടന്നുവന്നിരുന്ന ശുശ്രൂഷകളെല്ലാം തുടരുമെന്ന് മാര്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു. ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കാന്‍ ആത്മീയ നിയന്താവായി ഫാ. ടോം കിഴക്കേടത്തിനെയും ഭവനത്തിന്റെ ചുമതലക്കാരനായി കഞ്ചിക്കോട് ഇടവക വികാരി ഫാ. ജയ്‌മോന്‍ പളരിക്കലിനെയും നിയമിച്ചു.

1996 നവംബര്‍ രണ്ടിന് വേളാങ്കണ്ണി തീര്‍ത്ഥാടനകേന്ദ്രത്തില്‍വച്ചാണ് റാണി ജോണിന് പരിശുദ്ധ മാതാവിന്റെ ദര്‍ശനം ഉണ്ടായത്. ഉണ്ണിയേശുവുമായി പ്രത്യക്ഷപ്പെട്ട മാതാവ് ഒരു ജപമാല നല്‍കി. മാതാവ് നിര്‍ദേശിച്ചതനുസരിച്ച് ജപമാല തന്റെ വീട്ടിലെ രൂപക്കൂട്ടില്‍ പ്രതിഷ്ഠിക്കുകയായിരുന്നു. ജപമാലയില്‍നിന്നും സുഗന്ധം പ്രസരിച്ചതിനെതുടര്‍ന്നാണ് ഉറവിടം അന്വേഷിച്ച് പലരും എത്തിയത്. വിവരങ്ങള്‍ അറിഞ്ഞ് അനേകര്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. തുടര്‍ന്ന് മാതാവ് സന്ദേശങ്ങളും റാണിക്ക് നല്‍കിത്തുടങ്ങി. ദിവ്യകാരുണ്യ അത്ഭുതങ്ങള്‍, പഞ്ചക്ഷതങ്ങള്‍, സുഗന്ധാഭിഷേകം, പ്രാര്‍ത്ഥനയ്ക്കിടയില്‍ കൈയില്‍നിന്നും തേനും പാലും ഉത്ഭവിക്കുക, എന്നിങ്ങനെ നിരവധിയായ അത്ഭുതങ്ങള്‍ പരിശുദ്ധ മാതാവ് വഴി റാണി ജോണിന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?