Follow Us On

24

November

2024

Sunday

മാര്‍ റാഫേല്‍ തട്ടില്‍ സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്

മാര്‍ റാഫേല്‍ തട്ടില്‍ സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്
കാക്കനാട്: സീറോമലബാര്‍ സഭയുടെ നാലാമത് മേജര്‍ ആര്‍ച്ചു ബിഷപായി ഷംഷാബാദ് രൂപതാ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലിനെ തിരഞ്ഞെടുത്തു.  വത്തിക്കാനിലും കാക്കനാട് മൗണ്ട് സെന്റ് തോമസിലും ഇതു സംബന്ധിച്ച പ്രഖ്യാപനം ഒരേ സമയം നടന്നു. സീറോമലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍  നടന്നുവരുന്ന മെത്രാന്‍ സിനഡിന്റെ ആദ്യ സമ്മേളനത്തിലാണ് മാര്‍ റാഫേല്‍ തട്ടിലിനെ മേജര്‍ ആര്‍ച്ചുബിഷപായി തിരഞ്ഞെടുത്തുത്. ഇന്നലെ വൈകുന്നേരത്തോടെ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായിയിരുന്നെങ്കിലും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അംഗീകാരം ലഭിച്ച ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
1956 ഏപ്രില്‍ 21-നാണ് മാര്‍ റാഫേല്‍ തട്ടില്‍ ജനിച്ചത്. തൃശൂര്‍ ബസലിക്കാ ഇടവാംഗമായ അദ്ദേഹം 1980 ഡിസംബര്‍ 21-ന് പൗരോഹിത്യം സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റു നേടിയ മാര്‍ തട്ടില്‍ തൃശൂര്‍ രൂപതാ വൈസ് ചാന്‍സലര്‍, ചാന്‍സലര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 2010-ല്‍ തൃശൂര്‍ അതിരൂപതാ സഹായ മെത്രാനായി നിയമിതനായ അദ്ദേഹം 2017 ഒക്‌ടോബര്‍ 10-നാണ്  ഷംസാബാദ് രൂപതയുടെ മെത്രാനായി നിയമിതനായത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?