Follow Us On

21

April

2025

Monday

മുന്നൂറ് ഇടവക വൈദികര്‍ വത്തിക്കാനിലേക്ക്‌

മുന്നൂറ് ഇടവക വൈദികര്‍  വത്തിക്കാനിലേക്ക്‌

വത്തിക്കാന്‍ സിറ്റി: ‘ശ്രവിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും വിവേചിച്ച് അറിയുന്നതിനുമായി’ മൂന്നൂറ് വൈദികരെ വത്തിക്കാനിലേക്ക് ക്ഷണിക്കുമെന്ന് സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ സംഘാടകര്‍ . ഏപ്രില്‍ 28 മുതല്‍ മെയ് രണ്ട് വരെയാവും ഇടവക വൈദികരുടെ അനുഭവങ്ങള്‍ ശ്രവിക്കുന്നതിനും മാനിക്കുന്നതിനുമായി നടത്തുന്ന ഇടവക വൈദികരുടെ മീറ്റിംഗ് നടക്കുകയെന്ന് ബിഷപ്പുമാരുടെ സിനഡിന്റെ ജനറല്‍ സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

ആഗോളതലത്തിലുള്ള സിനഡല്‍ പ്രക്രിയയില്‍ പങ്കുകാരാകുവാന്‍ ഇതിലൂടെ വൈദികര്‍ക്ക് സാധിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. കഴിഞ്ഞ ഒക്‌ടോബറില്‍ നടന്ന സിനഡല്‍ അസംബ്ലിയുടെ ക്രോഡീകരിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിനഡല്‍ അസംബ്ലിയുടെ അടുത്ത ഘട്ടത്തിന് മുന്നോടിയായി ഇടവക വൈദികരെ വത്തിക്കാനിലേക്ക് ക്ഷണിക്കുന്നത്.

പ്രാദേശിക ലത്തീന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളും പൗരസ്ത്യ സഭകളിലെ തലവന്‍മാരുമാകും ഈ മീറ്റിംഗില്‍ പങ്കെടുക്കേണ്ട വൈദികരെ തിരിഞ്ഞെടുക്കുന്നത്. ഒരോ എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്രന്‍സിലുമുള്ളവരുടെ സംഖ്യക്ക് ആനുപാതികമായാവും അതത് പ്രദേശത്ത് നിന്ന് തിരഞ്ഞെടുക്കപ്പെടേണ്ട വൈദികരുടെ സംഖ്യ തീരുമാനിക്കുന്നത്. വ്യത്യസ്ത അജപാലന അനുഭവങ്ങളില്‍ കൂടെ കടന്നുപോയ വൈദികരെയും സിനഡല്‍ സഭയെന്ന കാഴ്ചപ്പാടില്‍ പരിചയസമ്പത്തുള്ളവരെയും തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കണമെന്ന നിര്‍ദേശവും സംഘാടകര്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

തിരഞ്ഞെടുത്ത വൈദികരുടെ വിവരങ്ങള്‍ പ്രാദേശിക ബിഷപ്‌സ് കോണ്‍ഫ്രന്‍സുകള്‍ മാര്‍ച്ച് 15-ന് മുമ്പായി പ്രഖ്യാപിക്കും. വത്തിക്കാനില്‍ നടക്കുന്ന അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന മീറ്റിംഗിന്റെ ഭാഗമായി ചര്‍ച്ചകളും, പ്രാര്‍ത്ഥനകളും വര്‍ക്ക്‌ഷോപ്പുകളും ഉണ്ടാവും. കൂടാതെ ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള അവസരവും ലഭിക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?