വത്തിക്കാന്‍ സിറ്റി: നമ്മുടെ മനുഷ്യത്വത്തെ നശിപ്പിക്കുന്ന വ്യാജദൈവങ്ങളാണ് കമ്പോളവും ലാഭത്തിന് വേണ്ടിയുള്ള നെട്ടോട്ടമെന്നും കാലം തെളിയിച്ചതായി ഫ്രാന്‍സിസ് മാര്‍പാപ്പ.
സാമൂഹ്യ അവകാശങ്ങള്‍ക്കും ഫ്രാന്‍സിസ്‌കന്‍ ആശയങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്ന ജഡ്ജിമാരുടെ പാന്‍-അമേരിക്കന്‍ കൂട്ടായ്മക്ക് നല്‍കിയ വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
കുറച്ച് സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാവുകയും ലക്ഷക്കണക്കിന് ദരിദ്രര്‍ അവഗണിക്കപ്പെടുകയും ചെയ്യുന്ന അനീതി നിറഞ്ഞ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് പാപ്പ പറഞ്ഞു. ലക്ഷക്കണക്കിന് കുട്ടികള്‍ എച്ചില്‍ മാത്രം ഭക്ഷിച്ച് ജീവിക്കുന്ന ലോകത്തില്‍ ഭാവിയോ വികസനമോ ജനാധിപത്യമോ ഉണ്ടെന്ന് പറയാന്‍ സാധിക്കില്ല.
നീതിന്യായവ്യവസ്ഥയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അഭിഭാഷകര്‍ക്കും, ജഡ്ജിമാര്‍ക്കും സാമൂഹ്യ ഐക്യം നിലനിര്‍ത്തുന്നതിലും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിക്കും. സാമൂഹ്യ നീതി ഉറപ്പാക്കുന്നതിനായി ഗവണ്‍മെന്റുകള്‍ മുന്നോട്ടുവരണം. നീതിപര്‍വമായ സമൂഹത്തിന് വേണ്ടി യത്‌നിക്കണമെന്നും മറ്റുള്ളവരുടെ ക്ലേശങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്നവര്‍ക്ക് നല്ല ജഡ്ജിയാകുവാന്‍ സാധിക്കില്ലെന്നും പാപ്പ വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *