ഹവാന/ ക്യൂബ: ക്യൂബയുടെ പ്രത്യേക മധ്യസ്ഥയായ കോബ്രെയിലെ ഉപവിയുടെ കന്യകയുടെ പ്രത്യേക സഹായം തേടി സാന്റിയാഗോ ഡെ ക്യൂബ ആര്‍ച്ചുബിഷപ് ഡിയോനിസിയോ ഗുയിലേര്‍ണോ ഗാര്‍സിയ.
ഓശാന ഞായര്‍ ദിവസമാണ് ക്യൂബന്‍ ജനത നേരിടുന്ന വെല്ലുവിളികള്‍ എണ്ണിപ്പറഞ്ഞുകൊണ്ട് പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യേക സഹായം ആര്‍ച്ചുബിഷപ് യാചിച്ചത്. വെള്ളവും കറന്റും പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം സാധാരണ ജീവിതം നയിക്കുവാനുള്ള സ്വാതന്ത്ര്യവും ക്യൂബന്‍ ജനതക്ക് നല്‍കണമെന്ന് അറുപത് വര്‍ഷത്തിലധികമായി ഏകാധിപത്യ ഭരണത്തിന് കീഴില്‍ തുടരുന്ന ക്യൂബയിലെ ജനങ്ങള്‍ക്ക് വേണ്ടി ഉപവിയുടെ കന്യകയുടെ സന്നിധിയില്‍ ആര്‍ച്ചുബിഷപ് പ്രാര്‍ത്ഥിച്ചു. ദേശീയ തീര്‍ത്ഥാടനകേന്ദ്രമായ ഉപവിയുടെ നാഥയുടെ നാമധേയത്തിലുള്ള കോബ്രെയിലെ ബസിലിക്കയിലാണ് ആര്‍ച്ചുബിഷപ്പിന്റെ പ്രാര്‍ത്ഥന നടന്നത്.
ഒരാഴ്ച മുമ്പ് കറന്റും വെള്ളവും പോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ മുടക്കം കൂടാതെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ തെരുവില്‍ പ്രക്ഷോഭം നടത്തിയിരുന്നു. മിശിഹയെ പ്രതീക്ഷിച്ച് കഴിഞ്ഞ പഴയനിയമ ജനത്തെപ്പോലെ ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന വിശ്വാസത്തിന്റെ വെളിച്ചം തങ്ങള്‍ക്ക് ലഭിക്കാന്‍വേണ്ടിയും ആര്‍ച്ചുബിഷപ് ഗാര്‍സിയ ദൈവത്തോട് പ്രാര്‍ത്ഥിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *