പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ സിദ്ധാര്‍ത്ഥന്‍ എന്ന 18 കാരന്‍ പിടഞ്ഞു മരിച്ച സ്ഥലം എന്തുകൊണ്ടോ പ്രത്തോറിയത്തെക്കുറിച്ച് ചിന്തിക്കാന്‍ ഇടതന്നു. ഒരാളെ കൊല്ലാന്‍ തീരുമാനിക്കുന്നു. അതിന് ഉതകുന്ന കാരണങ്ങള്‍ പിന്നെ കണ്ടുപിടിക്കുന്നു. ഇതാണ് പ്രത്തോറിയം. ഇത്തരം കാരണം കണ്ടുപിടിക്കലുകള്‍ മരണത്തിന്റെയും കൊലപാതകത്തിന്റെയും കാര്യത്തില്‍ മാത്രമല്ല, എല്ലാത്തിലുമുണ്ട്. ഒരാളോടുള്ള ഇഷ്ടത്തെക്കുറിച്ച് പ്രണയിക്കുന്ന ആളോട് ചോദിച്ചിട്ടുണ്ടോ? ഒരു നൂറു കാരണങ്ങള്‍ നിരത്തി, എന്തുകൊണ്ടും സ്‌നേഹിക്കപ്പെടുവാന്‍ ഇയാളെക്കാള്‍ യോഗ്യത മറ്റാര്‍ക്കുമില്ല എന്നു സമര്‍ത്ഥിച്ചു കളയും. ഹൃദയത്തില്‍ പ്രത്തോറിയങ്ങള്‍ സൂക്ഷിക്കുന്നുണ്ടോ നാം എന്ന ആത്മവിശകലനമാണ്
ഫാ. മാത്യു ആശാരിപറമ്പില്‍ നിശബ്ദവും നിഷ്‌ക്രിയവുമായ സാബത്തുദിനത്തെ അത്താഴത്തിനുശേഷം കിടന്ന മഗ്ദലേന മറിയത്തിന് ഉറക്കം പെട്ടെന്ന് ലഭിച്ചില്ല. കഴിഞ്ഞ ദിവസത്തെ ദുരന്തചിത്രങ്ങള്‍ മനസില്‍ തെളിഞ്ഞുവരുന്നു. തന്റെ പ്രിയപ്പെട്ട യേശു തെരുവീഥിയിലൂടെ അവഹേളിതനായി വലിച്ച് ഇഴയുന്നതും കൊല്ലപ്പെടുന്നതും വേട്ടയാടുന്ന ഓര്‍മകളാണ്. ഒരു മയക്കത്തിനുശേഷം ഉറക്കമുണര്‍ന്ന മറിയം കല്ലറയിലേക്ക് പോകുവാന്‍ കൊതിച്ചു. ആള്‍ക്കൂട്ടത്തിന്റെ ആരവത്തിന്റെ നടുക്കും കൊത്തിവലിക്കുന്ന കണ്ണുകളുടെ ഇടയിലും ആ കല്ലറ അവള്‍ അടയാളപ്പെടുത്തിവച്ചിരുന്നു. ഇതാ നേരം വെളുത്തുതുടങ്ങിയിരിക്കുന്നു. കാത്തുസൂക്ഷിച്ച സുഗന്ധച്ചെപ്പുമെടുത്ത് പാതി കത്തിത്തീര്‍ന്ന കൈവിളക്കുമെടുത്ത്, അവള്‍ കല്ലറയിലേക്ക്
തയാറാക്കിയത് രഞ്ജിത് ലോറന്‍സ് യു.എസിലെ കൊടുംകുറ്റവാളികള്‍ നിറഞ്ഞ നോര്‍ത്ത് കരോളീന സെന്‍ട്രല്‍ ജയിലിലേക്ക് വധശിക്ഷക്ക് വിധിക്കപ്പെട്ട് 1996-ലാണ് കത്തോലിക്ക വിശ്വാസിയായ ഏലിയാസ് എത്തുന്നത്. തടവുകാരായ മുസ്ലീമുകളും പ്രോട്ടസ്റ്റന്റ് ക്രൈസ്തവരും അടക്കി ഭരിച്ചിരുന്ന ആ ജയിലിലെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നത് പ്രൊട്ടസ്റ്റന്റ ് പാസ്റ്റര്‍മാരായിരുന്നു. ജയിലിലെ കത്തോലിക്ക വിരുദ്ധ തരംഗം തിരിച്ചറിഞ്ഞ ഏലിയാസ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പക്ക് ഒരു കത്തയച്ചു – കുമ്പസാരിക്കാനും ദിവ്യകാരുണ്യം സ്വീകരിക്കാനും ആഗ്രഹമുണ്ടെന്നും അതിനുള്ള സാഹചര്യം നിലവില്‍ ജയിലില്‍ ഇല്ലെന്നും വ്യക്തമാക്കിക്കൊണ്ടുള്ള കത്ത്.
ക്രൂശിതനായ യേശുവിന്റെ മരണം സ്ഥിരീകരിക്കുന്നതിനായി അവിടുത്തെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ട് കുത്തുന്ന പടയാളിയെക്കുറിച്ച് യോഹന്നാന്റെ സുവിശേഷം 19-ാം അധ്യായം 34-ാം വാക്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. കുന്തത്താല്‍ കുത്തപ്പെട്ടപ്പോള്‍ ഈശോയുടെ തിരുഹൃദയത്തില്‍നിന്നും രക്തവും വെള്ളവും പുറപ്പെട്ടെന്ന് വചനത്തില്‍ പറയുന്നു. അന്ന് കുന്തംകൊണ്ട് യേശുവിന്റെ പാര്‍ശ്വത്തില്‍ കുത്തിയത് ഒരു കണ്ണിന് കാഴ്ചയില്ലാത്ത ലോംഗിനസ് എന്ന പടയാളി ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ കാഴ്ചയില്ലാത്ത കണ്ണിലേക്ക് യേശുവിന്റെ തിരുരക്തം പതിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന് കാഴ്ച ലഭിച്ചെന്നും പിന്നീട് മാനസാന്തരപ്പെട്ട് ക്രിസ്ത്യാനിയായ അദ്ദേഹം രക്തസാക്ഷിയായെന്നും പാരമ്പര്യം പറയുന്നു. കത്തോലിക്ക
റവ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍ (ലേഖകന്‍ കോട്ടയംസെന്റ് തോമസ് അപ്പോസ്‌തോലിക് സെമിനാരിയിലെ ഫിലോസഫി പ്രഫസറാണ്) ജര്‍മനിയിലെ റോസന്‍ബര്‍ഗ് ഇടവകയില്‍ വളരെക്കാലം ശുശ്രൂഷ ചെയ്ത അതുല്യനായ പെയിന്ററും ശില്പിയുമാണ് ഫാ. സിഗര്‍ ക്യോഡര്‍. വിഖ്യാതമായ ധാരാളം ചിത്രങ്ങളും ശില്പങ്ങളും രചിച്ച അദ്ദേഹത്തിന്റെ ‘കുരിശിന്റെ വഴി’ വളരെ പ്രസിദ്ധമാണ്. സാധാരണ കുരിശിന്റെ വഴി 14 സ്ഥലങ്ങള്‍ മാത്രമുള്ളപ്പോള്‍ ഫാ. സിഗര്‍ ക്യോഡര്‍ വരച്ച കുരിശിന്റെ വഴിയില്‍ 15 സ്ഥലങ്ങളുണ്ട്. പരിനഞ്ചാമത്തെ സ്ഥലം ക്രിസ്തുവിന്റെ ഉയിര്‍പ്പാണ്. അതിന് കാരണമായി അദ്ദേഹം പറയും:
15-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വാഴ്ത്തപ്പെട്ട ഫാ. ആഞ്ചലിക്കോ എന്ന ഡൊമിനിക്കന്‍ വൈദികന്റെ മാസ്റ്റര്‍പീസ് ചിത്രമാണ്’Agony in the garden’. ഗത്സമെനിയില്‍ ഈശോ രക്തം വിയര്‍ത്ത രാത്രിയില്‍ നിദ്രാവിവശരായി ഈശോയുടെ പ്രിയപ്പെട്ട ശിഷ്യന്‍മാരായ പത്രോസും യാക്കോബും യോഹന്നാനും ഉറങ്ങിയപ്പോഴും സ്വഭവനത്തില്‍ പ്രാര്‍ത്ഥനയിലായിരിക്കുന്ന മര്‍ത്തായെയും മറിയത്തെയുമാണ് ഈ ചിത്രത്തില്‍ ഫാ. ആഞ്ചലിക്കോ ചിത്രീകരിച്ചിരിക്കുന്നത്. മടിയില്‍ വേദപുസ്തകം തുറന്നുവച്ചുകൊണ്ട് ദൈവവചനം ധ്യാനിച്ച് പ്രാര്‍ത്ഥിക്കുന്ന മറിയവും കൈകള്‍കൂപ്പി പ്രാര്‍ത്ഥനയിലായിരിക്കുന്ന മര്‍ത്തായും ശാരീരികമായി അകലെയാണെങ്കിലും പ്രാര്‍ത്ഥനയിലൂടെ തീവ്രവേദനയുടെ മണിക്കൂറില്‍ ഈശോയെ ശക്തിപ്പെടുത്തുന്ന രംഗം ഫാ.
Don’t want to skip an update or a post?