ഈസ്റ്ററിനും ക്രിസ്മസിനും മാര്‍പാപ്പ നല്‍കുന്ന പ്രധാനപ്പെട്ട ആശിര്‍വാദമാണ് ഉര്‍ബി എത് ഒര്‍ബി ആശിര്‍വാദം. റോമിന്റെ ബിഷപ് എന്ന നിലയില്‍ റോമാ നഗരത്തിനും ആഗോള കത്തോലിക്ക സഭയുടെ തലവനെന്ന നിലയില്‍ ലോകം മുഴുവനും വേണ്ടിയും നല്‍കുന്ന ആശിര്‍വാദമാണിത്. 13- ാം നൂറ്റാണ്ടില്‍ ഗ്രിഗറി പത്താമന്‍ മാര്‍പാപ്പയുടെ കാലത്താണ് ഈ ആശിര്‍വാദം നല്‍കിത്തുടങ്ങിയത്. മാര്‍പാപ്പ നഗരത്തിനും ലോകത്തിനും വേണ്ടി നല്‍കുന്ന ഈ ആശിര്‍വാദത്തിലൂടെ പൂര്‍ണ ദണ്ഡവിമോചനവും കത്തോലിക്ക സഭ അനുവദിച്ചു നല്‍കുന്നു എന്നത് ഈ ആശിര്‍വാദത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. മാര്‍പാപ്പയുടെ
ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) ഓശാന ഞായര്‍ മുതല്‍ ഈസ്റ്റര്‍വരെയുള്ള ദിവസങ്ങളില്‍ വിശ്വാസികള്‍ മറ്റൊരു മൂഡിലേക്ക് മാറുകയാണ്. കൂടുതല്‍ പ്രാര്‍ത്ഥനയും ത്യാഗവും അനുഷ്ഠിക്കുന്നു. നല്ല കുമ്പസാരം നടത്തുന്നു. ഓശാന ഞായര്‍, പെസഹാ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ ഞായര്‍ എന്നീ ദിവസങ്ങളില്‍ പരമാവധി ആളുകള്‍ ദൈവാലയത്തില്‍ പോകുന്നു. മിക്കവാറും എല്ലാവരും ദിവ്യകാരുണ്യം സ്വീകരിക്കുന്നു. ദുഃഖവെള്ളിയാഴ്ച ഉപവസിക്കുന്നു, പരിത്യാഗപ്രവൃത്തികള്‍ കൂടുതലായി ചെയ്യുന്നു, ദുര്‍ഘടമായ പാതകളിലൂടെ കുരിശിന്റെ വഴി നടത്തി പരിഹാരം ചെയ്യുന്നു. അങ്ങനെയുള്ള പലതരം പുണ്യ
രഞ്ജിത്ത് ലോറന്‍സ് മാധ്യമങ്ങളിലൂടെ കണ്ടും കേട്ടുമറിവുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഘാന. അടുത്തിടെ ശാലോം സന്ദര്‍ശിച്ച ഘാനയിലെ ടെച്ചിമാന്‍ കത്തോലിക്ക രൂപതയുടെ വികാരി ജനറല്‍ ഫാ. ഡൊമിനിക്ക് അസ്വാഹെനയും രൂപതയുടെഫിനാന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. മത്തിയാസ് ആക്കായും ഈ കൊച്ചു രാജ്യത്തിന്റെ കഥ അവരുടെ ജീവിതാനുഭവങ്ങളിലൂടെ സണ്‍ഡേ ശാലോം വായനക്കാര്‍ക്കായി പങ്കുവയ്ക്കുന്നു… നാട്ടിന്‍പുറത്തിന്റെ നന്മകളാല്‍ സമൃദ്ധമായ ഈ നാടിന്റെ കഥ നമുക്ക് കൈമോശം വന്നുപോയ ചില നല്ല ഓര്‍മകളിലേക്കുള്ള മടക്കയാത്ര കൂടെയാണ്…
ജ്യേഷ്ഠനും അനുജനും സ്‌നേഹിച്ചും പങ്കുവച്ചുമായിരുന്നു കഴിഞ്ഞിരുന്നത്. അവര്‍ക്കിടയില്‍ അപ്രതീക്ഷിതമായി ഉണ്ടായ ചെറിയൊരു തെറ്റിദ്ധാരണ ശത്രുതയായി മാറി. കണ്ടാല്‍ മുഖംതിരിക്കുന്ന വിധത്തിലേക്ക് പിണക്കം വേഗത്തില്‍ വളര്‍ന്നു. താമസിയാതെ ഇളയ സഹോദരന്‍ തന്റെ കൃഷിഭൂമിയുടെ അതിര്‍ത്തിയില്‍ നീളമുള്ള കിടങ്ങ് നിര്‍മ്മിച്ചു. അങ്ങനെ അവരുടെ വീടുകള്‍ തമ്മില്‍ ഉണ്ടായിരുന്ന വഴിയും അടഞ്ഞു. ഇതു കണ്ടപ്പോള്‍ ജ്യേഷ്ഠന്‍ തന്റെ സ്ഥലത്തിന്റെ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. കോണ്‍ട്രാക്ടറെ വിളിച്ചിട്ടു പറഞ്ഞു, ”അവനുമായി ബന്ധപ്പെട്ടതൊന്നും എനിക്കിനി കാണണ്ടാ. അതുകൊണ്ട് മതിലിന്റെ ഉയരത്തിന്റെ കാര്യം പ്രത്യേകം
ബിഷപ് ഡോ. അലക്‌സ് വടക്കുംതല മലയാളത്തിന്റെ വിശ്രുതനായ കവി കെ. സച്ചിതാനന്ദന്‍ എഴുതിയ ‘മൂന്നാം നാള്‍’ എന്ന കവിതയിലെ ശ്രദ്ധേയമായ വരികള്‍ ഇപ്രകാരമാണ്: ‘എവിടെ ഈ യാത്ര തന്നന്ത്യം മറുപുറം, വേറെ നിലാവോ?’ മറുപുറത്ത് വേറെ നിലാവ് സൂചിപ്പിക്കുന്നത് അസ്തമയത്തോടെ അവസാനിക്കാത്ത പൗര്‍ണ്ണമിയാണ്. മൂന്നാംനാള്‍, ഇരുളിലും തെളിവാര്‍ന്നു ശോഭിച്ചുനില്ക്കുന്ന പൂര്‍ണ്ണേന്ദു ബിംബം, അഥവാ ‘മറുപുറം വേറെ നിലാവ്,’ ക്രിസ്തുവാണ്. ദുഃഖവെള്ളിയുടെ അന്ത്യത്തില്‍, അരിമത്തിയാക്കാരന്‍ ജോസഫിന്റെ തോട്ടത്തില്‍ തീരുന്ന ഒന്നല്ല, നസ്രായനായ യേശുവിന്റെ ജീവിതം. മരണത്തിന്റെ ഇരുള്‍ മറവില്‍
മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ (താമരശേരി രൂപതാധ്യക്ഷന്‍) തിരുനാളുകളുടെ തിരുനാളായ ഉത്ഥാനതിരുനാള്‍ പ്രത്യാശയുടെ തിരുനാളാണ്. ”തന്നില്‍ വിശ്വസിക്കുന്ന ഒരുവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് തന്റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു” (യോഹ. 3:16). ആ സ്‌നേഹം പീഡാസഹനങ്ങളിലൂടെ കുരിശില്‍ മരിച്ച് നമുക്കുവേണ്ടി ഉയര്‍ത്തിരിക്കുന്നു. ഏറ്റവും എളിയവനായി ഭൂമിയില്‍ വന്ന് അവതരിച്ച മുപ്പത്തിമൂന്ന് വയസുകാരന്‍, തന്നെ സംസ്‌കരിച്ച കല്ലറയുടെ കനപ്പെട്ട പാറയ്ക്കുള്ളില്‍ അവസാനിക്കാതെ തന്റെ ജനത്തിനുവേണ്ടി ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു എന്ന് ഈ ദിനം ഓര്‍മപ്പെടുത്തുന്നു. ഉയിര്‍പ്പിന്റെ അഭിമാനത്തില്‍,
Don’t want to skip an update or a post?