Follow Us On

27

April

2024

Saturday

‘ഉര്‍ബി എത് ഒര്‍ബി:’ പൂര്‍ണദണ്ഡവിമോചനം

‘ഉര്‍ബി എത് ഒര്‍ബി:’ പൂര്‍ണദണ്ഡവിമോചനം

ഈസ്റ്ററിനും ക്രിസ്മസിനും മാര്‍പാപ്പ നല്‍കുന്ന പ്രധാനപ്പെട്ട ആശിര്‍വാദമാണ് ഉര്‍ബി എത് ഒര്‍ബി ആശിര്‍വാദം. റോമിന്റെ ബിഷപ് എന്ന നിലയില്‍ റോമാ നഗരത്തിനും ആഗോള കത്തോലിക്ക സഭയുടെ തലവനെന്ന നിലയില്‍ ലോകം മുഴുവനും വേണ്ടിയും നല്‍കുന്ന ആശിര്‍വാദമാണിത്. 13- ാം നൂറ്റാണ്ടില്‍ ഗ്രിഗറി പത്താമന്‍ മാര്‍പാപ്പയുടെ കാലത്താണ് ഈ ആശിര്‍വാദം നല്‍കിത്തുടങ്ങിയത്.

മാര്‍പാപ്പ നഗരത്തിനും ലോകത്തിനും വേണ്ടി നല്‍കുന്ന ഈ ആശിര്‍വാദത്തിലൂടെ പൂര്‍ണ ദണ്ഡവിമോചനവും കത്തോലിക്ക സഭ അനുവദിച്ചു നല്‍കുന്നു എന്നത് ഈ ആശിര്‍വാദത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. മാര്‍പാപ്പയുടെ ആശിര്‍വാദം നേരിട്ട് സ്വീകരിക്കുന്ന സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലുള്ള വിശ്വാസികള്‍ക്കൊപ്പം റേഡിയോ, ടി.വി, ഇന്റര്‍നെറ്റ് മീഡിയകളിലൂടെ ലൈവായി ഈ ആശിര്‍വാദം സ്വീകരിക്കുന്നവര്‍ക്കും പൂര്‍ണദണ്ഡവിമോചനം ലഭിക്കുന്നതാണെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ലഘുപാപംപോലുമില്ലാതെ, ദണ്ഡവിമോചനം നേടുന്നതിനുള്ള നിബന്ധനകള്‍ (കുമ്പസാരം, ദിവ്യകാരുണ്യസ്വീകരണം, മാര്‍പാപ്പയുടെ നിയോഗങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന) പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഭക്തിയോടെ ഈ ആശിര്‍വാദം സ്വീകരിക്കുന്നതിലൂടെ പൂര്‍ണദണ്ഡവിമോചനം നേടാന്‍ സാധിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?