മനാഗ്വ: നിക്കരാഗ്വയില്‍ 11 ക്രൈസ്തവ നേതാക്കള്‍ക്ക് 12 മുതല്‍ 15 വര്‍ഷം വരെ തടവും 88 കോടി ഡോളര്‍ പിഴയും വിധിച്ചു. ഈ ക്രൈസ്തവ നേതാക്കള്‍ സംഘടിപ്പിച്ച പൊതു ആരാധനാ സമ്മേളനങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തിരുന്നു. സാമ്പത്തിക ക്രമക്കേടുകളാണ് വിധിയില്‍ ഇവര്‍ക്കെതിരെ ആരോപിച്ചിരിക്കുന്നതെങ്കിലും, ഇവരുടെ സ്വാധീനം വര്‍ധിച്ചു വരുന്നത് നിക്കാരഗ്വയിലെ ഏകാധിപത്യ ഭരണകൂടത്തിന് ഭീഷണിയാണെന്ന തോന്നലാണ് അന്യായമായ ഇവരുടെ അറസ്റ്റിലേക്കും ശിക്ഷാവിധിയിലേക്കും നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
‘മൗണ്ടന്‍ ഗേറ്റ്‌വേ’ എന്ന പേരിലുള്ള പ്രോട്ടസ്റ്റന്റ് കൂട്ടായ്മയിലെ അംഗങ്ങളാണ് അറസ്റ്റിലായവരില്‍ ഭൂരിഭാഗമാളുകളും. നിക്കരാഗ്വന്‍ ഗവണ്‍മെന്റിന്റെ അംഗീകാരത്തോടെ 2015 മുതല്‍ ഇവര്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്ന കൂട്ടായ്മയാണിത്.നിക്കരാഗ്വയില്‍
പീഡിതക്രൈസ്തവര്‍ക്ക് നിയമസഹായം ലഭ്യമാക്കുന്ന സന്നദ്ധസംഘടനയായ അലൈന്‍സ് ഡിഫെന്‍ഡിംഗ് ഫ്രീഡം(എഡിഎഫ്) ഇവരുടെ കേസ് ഇന്റര്‍ അമേരിക്കന്‍ മനുഷ്യാവകാശ കമ്മീഷന് മുമ്പില്‍ ഉന്നയിച്ചിട്ടുണ്ട്. യുഎസിലെ നിരവധി സെനറ്റര്‍മാരും കോണ്‍ഗ്രസ് അംഗങ്ങളും നിക്കരാഗ്വന്‍ ഗവണ്‍മെന്റിന്റെ തുടര്‍ച്ചയായ മതപീഡനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *