ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ ചാര്‍ട്ടറില്‍ അബോര്‍ഷന്‍ മൗലിക അവകാശമായി ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് ഏപ്രില്‍ 11 ന് നടക്കും. യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 700 പ്രതിധികളടങ്ങുൂന്ന യൂറോപ്യന്‍ പാര്‍ലമെന്റിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
എന്നാല്‍ സ്ത്രീകളുടെ അവകാശവുമായി അബോര്‍ഷനെ ബന്ധിപ്പിക്കുന്നതിനെതിരെ യൂറോപ്യന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളുടെ കൂട്ടായ്മ രംഗത്ത് വന്നു. തങ്ങള്‍ക്കും സമൂഹത്തിനും അനുഗ്രഹത്തിന്റെ കാലമായി മാറ്റിക്കൊണ്ട് ഗര്‍ഭകാലം സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുള്ള യൂറോപ്പിന് വേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബിഷപ്പുമാര്‍ വ്യക്തമാക്കി.
അമ്മയാകുന്നത് വ്യക്തിപരമോ സാമൂഹ്യപരമോ പ്രഫഷനല്‍ ആയോ ഉള്ള ജീവിതത്തിന് ഒരിക്കലും പരിമിധി സൃഷ്ടിക്കുന്നില്ല. അബോര്‍ഷനെ പരിപോഷിപ്പിക്കുന്നതിലൂടെ സ്ത്രീകളുടെ യഥാര്‍ത്ഥ അവകാശങ്ങളെ ഹനിക്കുകയാണ് ചെയ്യുന്നത്. എല്ലാവരും അംഗീകരിക്കാത്തതും വിഭാഗായീത സൃഷ്ടിക്കുന്നതുമായ കാര്യങ്ങള്‍ മൗലിക അവകാശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തരുതെന്നും ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു.
മറ്റെല്ലാ മനുഷ്യാവകാശങ്ങളുടെയും അടിസ്ഥാന ശിലയാണ് ജീവന്റെ അവകാശം. പ്രത്യേകിച്ചും ഗര്‍ഭസ്ഥശിശുക്കളെയും പ്രായമായവരെയും രോഗികളെയും വൈകല്യങ്ങളുള്ളവരെയും പോലെ ദുര്‍ബലരും പ്രതിരോധശേഷിയില്ലാത്തവരുമായവരു
Leave a Comment
Your email address will not be published. Required fields are marked with *