കാഞ്ഞിരപ്പള്ളി: പ്രേഷിത ചൈതന്യമുള്ള കുടുംബങ്ങള്‍ വിശ്വാസ പ്രഘോഷകരാണെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
വിശ്വാസ സാക്ഷ്യം നല്കുന്ന കുടുംബങ്ങള്‍ വഴികാട്ടികളാണ്. മാര്‍ തോമാശ്ലീഹയുടെ വിശ്വാസ പ്രഘോഷണത്തിലൂടെ രൂപപ്പെട്ട നിലയ്ക്കല്‍ വിശ്വാസ സമൂഹത്തിന്റെ തുടര്‍ച്ചയെന്ന നിലയില്‍ കാഞ്ഞിരപ്പള്ളി രൂപത നല്കുന്ന വിശ്വാസ സാക്ഷ്യം അഭിമാനപൂര്‍വ്വം സ്മരിക്കുന്നതായും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, പ്രോട്ടോ സിഞ്ചല്ലൂസ് ഫാ. ജോസഫ് വെള്ളമറ്റം, ആര്‍ച്ചുപ്രീസ്റ്റ് ഫാ. വര്‍ഗീസ് പരിന്തിരിയ്ക്കല് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. കാഞ്ഞിരപ്പള്ളിയിലെയും പരിസര പ്രദേശങ്ങളിലെയും ഇടവകകളില്‍ നിന്നുള്ള വിശ്വാസികള്‍ പരിശുദ്ധ കുര്‍ബാനയില്‍ പങ്കുചേര്‍ന്നു.
കാഞ്ഞിരപ്പള്ളിയിലെത്തിയ മാര്‍ തട്ടിലിനെ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, മുന്‍ മേലധ്യക്ഷന് മാര്‍ മാത്യു അറയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിക്കുകയും തുടര്‍ന്ന് കൂരിയ അംഗങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.
കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്ററില്‍ നടന്ന വൈദിക സമ്മേളനത്തില്‍ മാര്‍ തട്ടില്‍ സന്ദേശം നല്കി. പാസ്റ്ററല്‍ സെന്ററില്‍ നടന്ന അല്മായ പ്രതിനിധികളുടെ യോഗ ത്തിലുംസന്യസ്ത പ്രതിനിധികളുടെ യോഗത്തിലും മാര്‍ റാഫേല്‍ തട്ടില്‍ പങ്കെടുത്തു.
Leave a Comment
Your email address will not be published. Required fields are marked with *