Follow Us On

22

November

2024

Friday

‘വിവ ഇല്‍ പാപ്പ’- 98 ശതമാനം കത്തോലിക്കരുള്ള ഈസ്റ്റ് ടിമോറില്‍ പാപ്പക്ക് ഉജ്വല വരവേല്‍പ്പ്

‘വിവ ഇല്‍ പാപ്പ’-  98 ശതമാനം കത്തോലിക്കരുള്ള ഈസ്റ്റ് ടിമോറില്‍ പാപ്പക്ക് ഉജ്വല വരവേല്‍പ്പ്

ദിലി/ഈസ്റ്റ് ടിമോര്‍:പേപ്പല്‍ കൊടിയുടെ നിറങ്ങളായ വെള്ളയും മഞ്ഞയും പുതച്ച് ഈസ്റ്റ് ടിമോര്‍.  ഫ്രാന്‍സിസ് മാര്‍പാപ്പയുടെ എയര്‍പോര്‍ട്ടില്‍ നിന്നുള്ള യാത്രയുടെ സമയം മുഴുവന്‍ റോഡിന്റെ ഇരു വശവും ‘വിവ ഇല്‍ പാപ്പ’ വിളികളാല്‍ മുഖരിതമായതോടെ വത്തിക്കാന് ശേഷം ഏറ്റവുമധികം കത്തോലിക്കരുള്ള രാജ്യമായ ഈസ്റ്റ് ടിമോര്‍ അക്ഷരാര്‍ത്ഥത്തില്‍ പാപ്പ തരംഗത്തില്‍ മുങ്ങി.
ഇതിന് മുമ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഈസ്റ്റ് ടിമോറിലേക്ക് നടത്തിയ സന്ദര്‍ശനവും ദിലിയില്‍ അര്‍പ്പിച്ച ദിവ്യബലിയുമാണ് ലോകത്തിന്റെ ശ്രദ്ധ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഈസ്റ്റ് ടിമോറിന്റെ പോരാട്ടത്തിലേക്ക് ശ്രദ്ധ തിരിച്ചതെങ്കില്‍ ഏറെ വ്യത്യസ്തമായ സാഹചര്യത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഈസ്റ്റ് ടിമോറില്‍ എത്തുന്നത്. ഈസ്റ്റ് ടിമോറിന്റെ തലസ്ഥാനമായ ദിലിയില്‍ എത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പക്ക് പ്രസിഡന്റ് ജോസ് റാമോസ് ഹൊര്‍ട്ടായുടെ കൊട്ടാരത്തില്‍  ഔദ്യോഗിക സ്വീകരണം നല്‍കി. പരമ്പരാഗതമായ തൂവാലകളും പൂക്കളും നല്‍കിയാണ് പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ കുട്ടികള്‍ പാപ്പയെ വരവേറ്റത്. ഈസ്റ്റ് ടിമോറിലെ അപ്പസ്‌തോലിക്ക് ന്യൂണ്‍ഷ്യോ മോണ്‍. വോജചെക്ക് സലുസ്‌കി, ദിലി ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ വിര്‍ഗിലിയോ ഡൊ കാര്‍മോ  ഡാ സില്‍വ തുടങ്ങിയവര്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലെ സ്വീകരണത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് പ്രസിഡന്റ് ജോസ് റാമോസ് ഹൊര്‍ട്ടായും ഫ്രാന്‍സിസ് മാര്‍പാപ്പയുമായും സ്വകാര്യ സംഭാഷണം നടത്തി.

1989-ല്‍ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ദിവ്യബലിയര്‍പ്പിച്ച അതേ സ്ഥലത്ത് നാളെ പാപ്പ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ ഏഴര ലക്ഷം ജനങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 13 ലക്ഷമാണ് ഈസ്റ്റ് ടിമോറിലെ ആകെ ജനസംഖ്യ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?