Follow Us On

25

November

2024

Monday

കിഴക്കന്‍ തിമൂര്‍ അതിനമോഹരമാണ്; കാരണം വെളിപ്പെടുത്തി പാപ്പാ ഫ്രാന്‍സിസ്

കിഴക്കന്‍ തിമൂര്‍ അതിനമോഹരമാണ്; കാരണം വെളിപ്പെടുത്തി പാപ്പാ ഫ്രാന്‍സിസ്

ഫ്രാന്‍സീസ് പാപ്പാ, പൂര്‍വ്വ തീമോറില്‍ താചി തൊളുവിലെ മൈതാനില്‍ ദിവ്യബലിമദ്ധ്യേ സുവിശേഷ സന്ദേശം നല്കുകയായിരുന്നു. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ ഒമ്പതാം അദ്ധ്യായം ആറാം വാക്യം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ആരംഭിച്ചത്.

ജറുസലേം നിവാസികളുടെ സമൃദ്ധിയുടെയും അതോടൊപ്പം, ദൗര്‍ഭാഗ്യവശാല്‍, ധാര്‍മ്മികച്യുതിയുടെയും ഒരു കാലഘട്ടത്തിലാണ് പ്രവാചകന്‍ ഈ വാക്കുകള്‍ ഉരുവിടുന്നതെന്ന് പാപ്പാ പറഞ്ഞു. സമ്പത്തേറുകയും ക്ഷേമം ശക്തരെ അന്ധരാക്കുകയും ചെയ്യുന്നുവെന്നും തങ്ങള്‍ സ്വയം പര്യാപ്തരാണെന്നും കര്‍ത്താവിനെ ആവശ്യമില്ലെന്നുമുള്ള ധാര്‍ഷ്ട്യം അവരെ സ്വാര്‍ത്ഥരും അന്യായക്കാരുക്കുന്നുവെന്നും അനുസ്മരിച്ച പാപ്പാ അതുകൊണ്ടു തന്നെ, വിഭവസമൃദ്ധമെങ്കിലും, പാവപ്പെട്ടവര്‍ ഉപേക്ഷിക്കപ്പെടുകയും അവര്‍ പട്ടിണി അനുഭവിക്കേണ്ടി വരികയും അവിശ്വസ്തത പെരുകുകയും  മതപരമായ ആചാരങ്ങള്‍ കേവലം ഔപചാരികതയിലേക്ക് ഉപരിയുപരി ചുരുങ്ങുകയും ചെയ്യുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. പരിവര്‍ത്തനത്തിന്റെയും കാരുണ്യത്തിന്റെയും സൗഖ്യത്തിന്റെയും വലിയ ആവശ്യകതയുള്ള വളരെ ഇരുണ്ടതും സങ്കടകരവും പരുഷവും ക്രൂരവുമായ യാഥാര്‍ത്ഥ്യത്തെ മറയ്ക്കുന്ന, ഒറ്റനോട്ടത്തില്‍ പരിപൂര്‍ണ്ണമായ, ഒരു ലോകത്തിന്റെ കപടമുഖമാണ് ഇവിടെ തെളിയുന്നതെന്ന് പാപ്പാ വിശദീകരിച്ചു.

ഇക്കാരണത്താലാണ്, പ്രവാചകന്‍ തന്റെ സഹപൗരന്മാരോട് ദൈവം അവര്‍ക്കായി തുറക്കാന്‍ പോകുന്ന ഒരു പുതിയ ചക്രവാളത്തെക്കുറിച്ചു പറയുന്നതെന്നും അത് അടിച്ചമര്‍ത്തലും യുദ്ധവും എന്നന്നേക്കുമായി  തുടച്ചുനീക്കപ്പെടുന്ന പ്രത്യാശയുടെയും സന്തോഷത്തിന്റെയും ഭാവിയുടെ ചക്രവാളമാണെന്നും (വാക്യം 9:14) പാപ്പാ വ്യക്തമാക്കി.

പീഡിപ്പിക്കുന്ന പാപത്തിന്റെ അന്ധകാരത്തില്‍ നിന്ന് ജനത്തെ മോചിപ്പിക്കുന്ന ഒരു വലിയ വെളിച്ചം അവര്‍ക്കായി ദൈവം ഉദിപ്പിക്കുന്നുമെന്നും (വാക്യം 1) സൈന്യങ്ങളുടെയും ആയുധങ്ങളുടെയും സമ്പത്തിന്റെയും ശക്തികൊണ്ടല്ല, മറിച്ച് ഒരു പുത്രനെ നല്കിക്കൊണ്ടായിരിക്കും ഇതു ചെയ്യുകയെന്നും  (വാക്യങ്ങള്‍ 56) പ്രവാചകന്‍ വ്യക്തമാക്കുന്നത് പാപ്പാ അനുസ്മരിച്ചു.

ഒരു പുത്രദാനത്തിലൂടെ രക്ഷയേകുന്ന വെളിച്ചമാണ് ദൈവം ഉളവാക്കുക, പാപ്പാ തുടര്‍ന്നു. ലോകത്തില്‍  എല്ലായിടത്തും  ഒരു ശുശുവിന്റെ ജനനം സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ഒരു ഉജ്ജ്വല നിമിഷമാണ്, അത് എല്ലാവരിലും നല്ല ആഗ്രഹങ്ങള്‍, നന്മയില്‍ നവീകരിക്കപ്പെടാനുള്ള അഭിലാഷം, പരിശുദ്ധിയിലേക്കും ലാളിത്യത്തിലേക്കും മടങ്ങിവരാനുള്ള ആഗ്രഹം ജനിപ്പിക്കുന്നു. ഒരു നവജാത ശിശുവിനുമുന്നില്‍  കഠിന ഹൃദയം പോലും ഊഷ്മളമാകുകയും ആര്‍ദ്രതയാല്‍ നിറയുകയും ചെയ്യുന്നു, ആശയറ്റവര്‍ വീണ്ടും പ്രത്യാശ കണ്ടെത്തുന്നു, പരാജിതര്‍ സ്വപ്നത്തിലേക്കും മെച്ചപ്പെട്ട ജീവിത സാദ്ധ്യതയില്‍ വിശ്വസിക്കുന്നതിലേക്കും മടങ്ങുന്നു. ഏറ്റവും കഠിനഹൃദയരെപ്പോലും സ്പര്‍ശിക്കുന്ന, ഐക്യത്തിന്റെയും ശാന്തതയുടെയും ആഗ്രഹങ്ങള്‍ തിരികെ കൊണ്ടുവരുന്ന ശക്തമായ ഒരു സന്ദേശം ഉള്‍ക്കൊള്ളുന്നതാണ് ഒരു കുഞ്ഞിന്റെ ദുര്‍ബ്ബലത. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ സംഭവിക്കുന്നതെല്ലാം അതിശയകരമാണ്‍

പൂര്‍വ്വതിമോര്‍ സുന്ദരമാണ്, കാരണം ധാരാളം കുഞ്ഞുങ്ങളുണ്ട്: നിങ്ങള്‍ ഒരു യുവ രാജ്യമാണ്, ഇവിടെ ഓരോ കോണിലും ജീവന്‍ തുടിക്കുകയും  ജീവന്റെ വിസ്‌ഫോടനം നടക്കുകയും ചെയ്യുന്നു. ഇതൊരു മഹാ ദാനമാണ്: വളരെയധികം യുവാക്കളുടെയും നിരവധി കുട്ടികളുടെയും സാന്നിധ്യം, വാസ്തവത്തില്‍, ഈ ജനതയെയും അവരുടെ നവീനതയെയും ഊര്‍ജ്ജത്തെയും സന്തോഷത്തെയും ഉന്മേഷത്തെയും നിരന്തരം പുതുക്കുന്നു. എന്നാല്‍ അതിലുപരിയായി ഇത് ഒരു അടയാളമാണ്, കാരണം കൊച്ചുകുട്ടികള്‍ക്ക് ഇടം നല്‍കുക, അവരെ സ്വാഗതം ചെയ്യുക, അവരെ പരിപാലിക്കുക, നമ്മെയെല്ലാം ദൈവത്തിന്റെ മുന്നിലും പരസ്പരവും ശിശുക്കളെപ്പോലെയാക്കുക എന്നിവ, തീര്‍ച്ചയായും കര്‍ത്താവിന്റെ പ്രവര്‍ത്തനത്തിനായി നമ്മെ തുറന്നുകൊടുക്കുന്ന മനോഭാവങ്ങളാണ്.

ആകയാല്‍ പ്രിയ സഹോദരീസഹോദരന്മാരേ, ദൈവമുമ്പാകെയും, പരസ്പരവും നമ്മെത്തന്നെ ചെറുതാക്കുന്നതിനും നമ്മുടെ ജീവിതം നഷ്ടപ്പെടുത്തുന്നതിനും, നമ്മുടെ സമയം ദാനം ചെയ്യുന്നതിനും, നമ്മുടെ പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനും, ഒരു സഹോദരനോ സഹോദരിക്കോ മെച്ചപ്പെട്ട അവസ്ഥയിലായിരിക്കുന്നതിനു വേണ്ടി എന്തെങ്കിലും ഉപേക്ഷിക്കുന്നതിനും നാം ഭയപ്പെടരുത്. സ്‌നേഹമാകുന്ന ദൈവത്തിന്റെ ശക്തവും സൗമ്യവുമായ വെളിച്ചം പ്രതിഫലിപ്പിക്കാന്‍ കഴിയുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കാനുള്ള ക്ഷണത്തോടെയാണ് പാപ്പാ തന്റെ വചനവിശകലനം ഉപസംഹരിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?