തൃശൂര്‍: സര്‍ഗശക്തിയുള്ള വ്യക്തികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള. ‘സഹൃദയ കോളേജിന്റെ സ്വയംഭരണ അവകാശ പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓട്ടോണമസ് അംഗീകാരം കോളേജിന് കൂടുതല്‍ പഠന സ്വാതന്ത്ര്യം മാത്രമല്ല നല്‍കുന്നത്, ഒപ്പം അക്കാദമിക് മികവിന്റെ പാതയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പുതിയ സാധ്യതകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.
ഇരിഞ്ഞാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് മുഖ്യാതിയായിരുന്നു. കോളേജ് മാനേജര്‍ മോണ്‍. വില്‍സണ്‍ ഈരത്തറ, കോളേജ് ഡയറക്ടര്‍ ഡോ. ലിയോണ്‍ ഇട്ടിയച്ചന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ആന്റോ ചുങ്കത്ത്, പ്രിന്‍സിപ്പല്‍ ഡോ. നിക്‌സണ്‍ കുരുവിള എന്നിവര്‍ പ്രസംഗിച്ചു.
അക്കാദമിക് തലത്തില്‍ മികവ് പുലര്‍ത്തിയ അധ്യാപകരേയും യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടിയ മിഥുന്‍ മുരളിയേയും സന്നദ്ധ പ്രവര്‍ത്തക അവാര്‍ഡ് നേടിയ റോബിന്‍ ഫ്രാന്‍സിസിനെയും ചടങ്ങില്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *