Follow Us On

29

June

2025

Sunday

ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ കൊച്ചി രൂപത അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍

ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ കൊച്ചി രൂപത അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍
കൊച്ചി: കൊച്ചി രൂപതയുടെ അപ്പോസ്‌തോലിക് അഡ്മി നിസ്‌ട്രേറ്ററായി ആലപ്പുഴ രൂപതാധ്യക്ഷന്‍ ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പിലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.
ആലപ്പുഴ രൂപതാധ്യക്ഷന്റെ ചുമതലക്കൊപ്പം പുതിയ ചുമതലയും അദ്ദേഹം വഹിക്കും. കൊച്ചി രൂപതാ വികാരി ജനറലായി മോണ്‍. ഷൈജു പര്യാത്തുശേരിയെ ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ നിയമിച്ചു.
പുതിയ രൂപതാധ്യക്ഷനെ വത്തിക്കാന്‍ നിയമിക്കുന്നതുവരെ തന്റെ കടമ നിറവേറ്റാന്‍ എല്ലാ രൂപതാംഗങ്ങളുടെയും സഹകരണം അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കൊച്ചി രൂപതാധ്യക്ഷനായിരുന്ന ഡോ. ജോസഫ് കരിയില്‍ 75 വയസ് പൂര്‍ത്തിയായ തിനെത്തുടര്‍ന്ന് സമര്‍പ്പിച്ച രാജിക്ക് കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഫ്രാന്‍സിസ് പാപ്പ അംഗീകാരം നല്‍കുകയും മോണ്‍. ഷൈജു പര്യാത്തുശേരിയെ രൂപതാ അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?