Follow Us On

22

June

2025

Sunday

കെസിവൈഎം വനിതാ സംഗമം

കെസിവൈഎം വനിതാ സംഗമം
താമരശേരി: കെസിവൈഎം താമരശേരി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ വനിതാ സംഗമം നടത്തി. കൈതപ്പൊയില്‍ ലിസ കോളജില്‍ നടന്ന സംഗമം യുവസംരംഭകരും സഹോദരങ്ങളുമായ ചിത്തിര റോസ് മാത്യു, ആതിര റോസ് മാത്യു എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. രൂപതാ വൈസ് പ്രസിഡന്റ് അലോണ ജോണ്‍സന്‍ പൂകമല അധ്യക്ഷത വഹിച്ചു.
ചടങ്ങിനോട് അനുബന്ധിച്ച് മെന്‍സ്ട്രല്‍ കപ്പ് ചലഞ്ച്, കേശദാന യജഞം എന്നിവ സംഘടിപ്പിച്ചു. ഫാ. ജോസ് പന്തക്കല്‍, രൂപതാ ആനിമേറ്റര്‍ സിസ്റ്റര്‍ റൊസീന്‍ എസ്എബി എസ്, രൂപതാ പ്രസിഡന്റ് റിച്ചാള്‍ഡ് ജോണ്‍, സെക്രട്ടറി അലോന എലിസബത്ത്, സംസ്ഥാന സെനറ്റ് അംഗം അലീന ലെയ്സണ്‍, എസ്എം വൈഎം സംസ്ഥാന സെക്രട്ടറി ആഗി മരിയ ജോസഫ്, സീറോ മലബാര്‍ മാതൃവേദി രൂപതാ പ്രസിഡന്റ് സ്വപ്ന ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു.
രണ്ട് ദിവങ്ങളിലായി നടന്ന സംഗമത്തില്‍ വിദഗ്ധര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?