ഒസ്ലോ/നോര്‍വേ: വ്യക്തികള്‍ക്ക് ഇഷ്ടാനുസരണം അവരുടെ ജെന്‍ഡര്‍ തിരഞ്ഞെടുക്കാം എന്ന ആശയം അവതരിപ്പിക്കുന്ന ജെന്‍ഡര്‍ ഐഡിയോളജിക്കെതിരെ പൊതുനിലപാടുമായി നോര്‍വെയിലെ എക്യുമെനിക്കല്‍ കൂട്ടായ്മ. നോര്‍വീജിയന്‍ കാത്തലിക്ക് ബിഷപ്‌സ് കൗണ്‍സില്‍, ലൂഥറന്‍ മിഷനറി സൊസൈറ്റി എന്നിവയടക്കം മുപ്പതോളം ക്രൈസ്തവ കൂട്ടായ്മകള്‍ ചേര്‍ന്ന് ‘എക്യുമെനിക്കല്‍ ഡിക്ലറേഷന്‍ ഓണ്‍ ജെന്‍ഡര്‍ ആന്‍ഡ് സെക്ഷ്വല്‍ ഡൈവേഴ്‌സിറ്റി’ പുറത്തിറക്കി. ജൈവശാസ്ത്രപരമായി പുരുഷനും സ്ത്രീയും എന്ന രണ്ട് ജെന്‍ഡര്‍ മാത്രമേ ഉള്ളൂവെന്നും ഒരു വ്യക്തി മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ ഉരുവാകുന്ന നിമിഷത്തില്‍ തന്നെ ആ വ്യക്തിയുടെ ജെന്‍ഡര്‍ നിശ്ചയിക്കപ്പെട്ടതാണെന്നും ഈ എക്യുമെനിക്കല്‍ പ്രഖ്യാപനത്തില്‍ പറയുന്നു.
ജെന്‍ഡര്‍ എന്നത് ഒരോ വ്യക്തിക്കും അനുഭവപ്പെടുന്ന വികാരങ്ങള്‍ക്ക് അനുസൃതമായി യഥേഷ്ടം തിരഞ്ഞെടുക്കാവുന്ന ഒന്നാണെന്ന വാദത്തിന് ശാസ്ത്രീയമായ അടിത്തറയില്ലെന്ന് പ്രഖ്യാപനം അടിവരയിടുന്നു. ഇത്തരം ആശയങ്ങള്‍ കുട്ടികളെ സുരക്ഷിതത്വമില്ലായ്മയിലേക്കും കണ്‍ഫ്യൂഷനിലേക്കും നാശോന്മുഖമായ തിരഞ്ഞെടുപ്പുകളിലേക്കും നയിക്കുന്നു. ഈ ആശയം അടിച്ചേല്‍പ്പിക്കുന്ന ഗവണ്‍മെന്റുകളും അധികാര കേന്ദ്രങ്ങളും തങ്ങളുടെ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണ്. സ്വന്തം ജെന്‍ഡറിനെക്കുറിച്ചുള്ള സംശയം നിമിത്തം സങ്കീര്‍ണമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരെ ആര്‍ദ്രതയോടെയാണ് കാണുന്നതെന്നും ഈ പ്രഖ്യാപനം പ്രാര്‍ത്ഥനയില്‍നിന്നും രാജ്യത്തോടുള്ള പ്രതിബദ്ധതിയില്‍നിന്നുമാണ് നടത്തുന്നതെന്നും നോര്‍ഡിക്ക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ചെയര്‍മാന്‍ ബിഷപ് എറിക്ക് വാര്‍ഡന്‍ വ്യക്തമാക്കി
Leave a Comment
Your email address will not be published. Required fields are marked with *