കോട്ടയം: ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ട് കെസിബിസിയുടെ ജസ്റ്റിസ് പീസ് ആന്റ് ഡവലപ്‌മെന്റ് കമ്മീഷന്‍ പ്രതിനിധികള്‍ റവന്യു മന്ത്രി കെ. രാജനുമായി കൂടിക്കാഴ്ച നടത്തി.
പുനരധിവാസ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന കാലതാമസം ദുരിതബാധിതര്‍ക്ക് ആശങ്കയും അസ്വസ്ഥതയും ഉണ്ടാക്കുന്നുണ്ടെന്ന വിവരം കെസിബിസി പ്രതിനിധികള്‍ റവന്യൂ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി.
കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ കമ്മിറ്റി അംഗങ്ങളായ കോട്ടയം അതിരൂപതാ വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. റൊമാന്‍സ് ആന്റണി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
തുടര്‍ ചര്‍ച്ചകള്‍ക്കായി കെസിബിസിയുടെ പോസ്റ്റ് ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ കമ്മിറ്റി അംഗങ്ങള്‍ 22 ന് തിരുവനന്തപുരത്ത് റവന്യു മന്ത്രിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *