Follow Us On

30

October

2024

Wednesday

സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തടയാന്‍ സര്‍ക്കാര്‍ നടപടി ശക്തമാക്കണം

സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തടയാന്‍ സര്‍ക്കാര്‍ നടപടി ശക്തമാക്കണം
കൊച്ചി: സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തടയാന്‍ സര്‍ക്കാര്‍ നടപടി ശക്തമാക്കണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി ആവശ്യപ്പെട്ടു.
സിനിമ സെറ്റുകളില്‍ മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗം വ്യാപകമാണ്. ലൈംഗിക അതിക്രമങ്ങളില്‍ അധികവും നടന്നത് ലഹരി ഉപയോഗിച്ച ശേഷമാണ്. ഒട്ടേറെ നടന്‍മാര്‍ മദ്യപിച്ചാണു സൈറ്റില്‍ എത്തുന്നത്. ഇവരില്‍ നല്ലൊരുപങ്കും ലഹരിമരുന്നു ഉപയോഗിക്കുന്നതായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍, ജില്ല പ്രസിഡന്റ് ഷൈബി പാപ്പച്ചന്‍ എന്നിവര്‍ ആരോപിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പുറത്തുവന്ന സിനിമ മേഖലയിലെ ലഹരിയുടെ ദുഃസ്വാധീനവും ചൂഷണവും ഞെട്ടലുളവാക്കുന്നതാണെന്ന് മദ്യവിരുദ്ധ ഏകോപന സമിതി വിലയിരുത്തി.
ഐ.ടി പാര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള തൊഴിലിടങ്ങള്‍ മദ്യവല്‍ക്കരിക്കാനുള്ള തീരുമാനം ഉപേക്ഷിക്കാനും തയാറാക ണമെന്ന് മദ്യവിരുദ്ധ ഏകോപന സമിതി ആവശ്യപ്പെട്ടു.
ലഹരി വിമുക്ത തൊഴിലിടവും തൊഴിലാളികളുമെന്ന സന്ദേശവുമായി കേരള മദ്യവിരുദ്ധ ഏകോപന സമിതി നടത്തിവരുന്ന ജനകീയ ക്യാമ്പയിന്‍ കൂടുതല്‍ വ്യാപകമാക്കാന്‍ സമിതി തീരുമാനിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?