Follow Us On

28

June

2025

Saturday

പാരീഷ് കൗണ്‍സില്‍ പ്രതിനിധിസംഗമം

പാരീഷ് കൗണ്‍സില്‍ പ്രതിനിധിസംഗമം
തെള്ളകം: കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ അതിരൂപതയുടെ വിവിധ ഇടവകക ളില്‍നിന്നുള്ള പാരീഷ് കൗണ്‍സില്‍ പ്രതിനിധികളുടെ ഏകദിന കൂട്ടായ്മ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടത്തി.
 അതിരൂപത പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ടിന്റെ അധ്യക്ഷതയില്‍കൂടിയ യോഗം അതിരൂപത കോര്‍പ്പറേറ്റ് സെക്രട്ടറിയും സംക്രാന്തി ലിറ്റില്‍ ഫ്ളവര്‍ ഇടവക വികാരിയുമായ ഫാ. തോമസ് പുതിയകുന്നേല്‍ ഉദ്ഘാടനം ചെയ്തു.
ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജിബിന്‍ മണലോടിയില്‍, മെമ്പര്‍ ജോസ് പൂക്കുമ്പേല്‍, റെജി തോമസ് എന്നിവര്‍ പ്രസംഗിച്ചു. പാരീഷ് കൗണ്‍സില്‍ പ്രതിനിധികള്‍ക്കായി നടത്തിയ സെമിനാറിന് ചങ്ങനാശേരി അതിരൂപത ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. സെബാസ്റ്റിയന്‍ ചാമക്കാല നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?