Follow Us On

22

November

2024

Friday

മോണ്‍. ഡോ. ഡെന്നീസ് കുറുപ്പശേരിയുടെ മെത്രാഭിഷേകം നവംബര്‍ 10ന്

മോണ്‍. ഡോ. ഡെന്നീസ് കുറുപ്പശേരിയുടെ മെത്രാഭിഷേകം നവംബര്‍ 10ന്
കണ്ണൂര്‍: കണ്ണൂര്‍ രൂപതയുടെ നിയുക്ത സഹായ മെത്രാന്‍ മോണ്‍. ഡോ. ഡെന്നീസ് കുറുപ്പശേരിയുടെ മെത്രാഭിഷേകം നവംബര്‍ 10ന്. കണ്ണൂര്‍ രൂപത ഭദ്രാസന ദേവാലയമായ ഹോളി ട്രിനിറ്റി കത്തീഡ്രല്‍ അങ്കണത്തില്‍ ഒരുക്കുന്ന പന്തലില്‍ വെച്ചാണ് 10ന് ഉച്ചകഴിഞ്ഞ് മൂന്നിന് മെത്രാഭിഷേക ചടങ്ങുകള്‍ നടക്കുക.
ഡോ. കുറുപ്പശേരിയുടെ മെത്രാഭിഷേക ചടങ്ങിനുള്ള സംഘാടകസമിതി യോഗം കയ്‌റോസ് ഹാളിള്‍ നടന്നു. കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ഡോ. അലക്‌സ് വടക്കുംതല അധ്യക്ഷത വഹിച്ചു.  സംഘടകസമിതി ചെയര്‍മാന്‍ മോണ്‍. ക്ലാരന്‍സ് പാലിയത്ത് മെത്രാഭിഷേക ദിനത്തില്‍ ഒരുക്കേണ്ട ക്രമികരണങ്ങളെ ക്കുറിച്ച് സംസാരിച്ചു.
12 ഓളം വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. കണ്‍വീനര്‍മാരായ ഫാ. ജോര്‍ജ് പൈനാത്ത്, ഫാ. രാജന്‍ ഫൌസ്‌തോ , ഫാ. മാര്‍ട്ടിന്‍ രായപ്പന്‍, ഫാ. ആന്‍സില്‍ പീറ്റര്‍, ഫാ. മാത്യു തൈക്കന്‍, ഫാ. ജോമോന്‍ ചെമ്പകശേരി, ഫാ. റോയ് നെടുന്താനം, ഫാ. സുദീപ് മുണ്ടക്കല്‍, ഫാ. പ്ലാറ്റോ ഡിസില്‍വ, ഫാ. ആഷ്‌ലി കളത്തില്‍, ഫാ. റോണി, സിസ്റ്റര്‍ വീണ പണങ്ങാട്ട്, സിസ്റ്റര്‍ സുനി ജോര്‍ജ്, രതീഷ് ആന്റണി, ആന്റണി നൊറോണ, ഗോഡ്‌സണ്‍ ഡിക്രൂസ്, ജെറി പൗലോസ്, ഫെബിന എന്നിവര്‍ സംസാരിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?