Follow Us On

30

November

2024

Saturday

ഇങ്ങനെയാണോ ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷിക്കേണ്ടത്?

ഇങ്ങനെയാണോ  ജനാധിപത്യത്തിന്റെ ഉത്സവം  ആഘോഷിക്കേണ്ടത്?

ഫാ. ജോസഫ് വയലില്‍ CMI
(ചെയര്‍മാന്‍, ശാലോം ടി.വി)

ഏതാനും മാസങ്ങള്‍ക്കുമുമ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നു. നവംബര്‍ 13-ന് സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടന്നു. ഫലപ്രഖ്യാപനവും വന്നു. തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പലപ്പോഴും പറയപ്പെടുന്ന ഒരു വാചകമുണ്ട്: ജനാധിപത്യത്തിന്റെ ഉത്സവകാലം അഥവാ ആഘോഷകാലമാണ് തിരഞ്ഞെടുപ്പുകാലം. വോട്ടു ചെയ്യുന്ന ജനം അധികാരികളും മത്സരിക്കുന്നവര്‍ പ്രജകളും ആകുന്ന സമയമാണ് തിരഞ്ഞെടുപ്പുകാലം. ജനം രാജാവാകുന്ന ഒരു ദിവസമേ ഉള്ളൂ: വോട്ട് ചെയ്യുന്ന ദിനം.

തിരഞ്ഞെടുപ്പ് പ്രചാരണരീതികളും വോട്ടെടുപ്പ് ദിനത്തിലെ പ്രവൃത്തികളുമെല്ലാം പലവിധ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ അടിസ്ഥാന ഘടകങ്ങളില്‍ മാറ്റമില്ല. ബന്ധപ്പെട്ട അധികാരികള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നു. പ്രചാരണം നടത്തുന്നു. നിശ്ചിതദിവസം വോട്ട് ചെയ്യുന്നു. നിശ്ചിതദിവസം വോട്ട് എണ്ണി ഫലം പ്രഖ്യാപിക്കുന്നു. ഇതാണ് അടിസ്ഥാന തിരഞ്ഞെടുപ്പ് പ്രക്രിയ. അതിന് മാറ്റമില്ല. ജനാധിപത്യ വ്യവസ്ഥയില്‍ അതിന് മാറ്റം വരുത്താനും കഴിയില്ലല്ലോ. എന്നാല്‍, വിശദാംശങ്ങളിലേക്ക് കടക്കുമ്പോഴാണ് നമ്മള്‍ മാറ്റങ്ങള്‍ കാണുന്നത്. ജാതി, മതം, വര്‍ഗീയ, വര്‍ഗീയ സം ഘടനകള്‍ എന്നിവയെല്ലാം കുറ്റം പറയുകയും വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതുതന്നെ ചിലപ്പോഴെങ്കിലും ജാതി-മത പരിഗണനകള്‍വച്ചാണ്.

തിരഞ്ഞെടുപ്പ് പ്രചാരണകാലം നോക്കുക. പണ്ടൊക്കെ സ്ഥാനാര്‍ത്ഥിയുടെ കഴിവുകള്‍, നാടിന്റെ വികസനത്തിനും പ്രശ്‌നപരിഹാരത്തിനുംവേണ്ടിയുള്ള വാഗ്ദാനങ്ങള്‍ എന്നിവയായിരുന്നു പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങള്‍. ഇന്ന് അതിനെല്ലാം വലിയ മാറ്റങ്ങള്‍ വന്നിരിക്കുന്നു. വികസന വിഷയങ്ങളോ നാടിന്റെ പ്രശ്‌നങ്ങളോ ഗൗരവമായ ചര്‍ച്ചകള്‍ക്ക് വിഷ യമാകുന്നില്ല. മാധ്യമങ്ങള്‍വഴി മനസിലാക്കുന്ന കാര്യമാണിത്. ഇന്ന് തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ചര്‍ച്ചാവിഷയമാകുന്നത് മറ്റ് ചില കാര്യങ്ങളാണ്. അവയില്‍ ചിലത് സൂചിപ്പിക്കാം. ഈ ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമായ കാര്യങ്ങളാണ് പരിഗണിക്കുന്നത്.
ഒന്ന്, ഏറ്റവും കൂടുതല്‍ അഴിമതിക്കഥകള്‍ പുറത്തുവന്ന കാലമാണിത്. ഓരോ പാര്‍ട്ടിക്കാരും എതിര്‍പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കുമെതിരെ എന്തെല്ലാം അഴിമതിക്കഥകള്‍ പറഞ്ഞുപരത്തുന്നു. ആ കഥകളില്‍ ഉള്ളതും ഇല്ലാത്ത തും ഉണ്ടാകും. വ്യക്തിപരമായ ആക്ഷേപങ്ങള്‍ പലതും പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടികളെപ്പറ്റി അ ഴിമതിക്കഥകള്‍ ഉണ്ടായി. ബിജെപിയുടെ പേരിലുള്ള കള്ളപ്പണക്കേസ്, നീല സൂട്ട്‌കേസില്‍ കള്ളപ്പണം കൊണ്ടുവന്നു എന്ന് കോണ്‍ഗ്രസിന്റെമേലുള്ള ആരോപണം എന്നിവയൊക്കെ അതില്‍പെടും. ഈ കാര്യങ്ങള്‍ നേരോ നുണ യോ എന്ന് സാധാരണക്കാര്‍ക്ക് അറിയില്ല. ചില കഥകളൊക്കെ കള്ളമാണെന്ന് ജനത്തിന് പൊ തുവേ മനസിലായി.

സ്ഥാനാര്‍ത്ഥികളുടെയും മറ്റു പലരുടെയും പാര്‍ട്ടിമാറ്റമാണ് മറ്റൊരു പ്രശ്‌നം. കോണ്‍ഗ്രസ് നേതാവായിരുന്ന വ്യക്തി ഒരു രാത്രികൊണ്ട് പാര്‍ട്ടി മാറി സിപിഎം സ്ഥാനാര്‍ത്ഥിയാകുന്നു. സിപിഎമ്മിനുവേണ്ടി ഒരുപാടുകാലം ഓടിയവരില്‍ ഒരാള്‍ക്ക് സീറ്റ് കിട്ടുമെന്ന് കരുതിയിരിക്കുമ്പോഴാണ് ഈ സംഭവം. അത് അനേകം പാര്‍ട്ടിപ്രവര്‍ത്തകരെ അലോസരപ്പെടുത്തിയിട്ടുണ്ടാകും. അതുപോലെ ബിജെപിയില്‍നിന്ന് കോണ്‍ ഗ്രസിലേക്ക് മാറ്റം. ഒറ്റ രാത്രികൊണ്ട് ആദര്‍ശം മാറുന്നു; സംസാര-പ്രസംഗരീതികള്‍ മാറുന്നു. ആര്‍ക്കുവേണ്ടി ജീവിച്ചുവോ അവരെ തള്ളിപ്പറയുന്നു; ആരെ തള്ളി പറഞ്ഞിരുന്നുവോ അവരെ ആശ്ലേഷിക്കുന്നു. ഇതൊക്കെയാണ് പെട്ടെന്ന് പാര്‍ട്ടി മാറുമ്പോള്‍ ഉള്ള പ്രശ്‌നങ്ങള്‍. പാര്‍ട്ടി മാറിവരുന്നവരെ ഹീറോ ആയും വീരനായകനായും കൊണ്ടുനടക്കുമ്പോള്‍ സാധാരണ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് അവഗണനയുടെ വേദന ഉണ്ടാകും.

പാര്‍ട്ടി മാറുന്നത് തെറ്റൊന്നുമല്ല. പക്ഷേ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ആരും അറിയാത്ത ഓഫറുകളും പിടിച്ചുവാങ്ങലുകളുമൊക്കെ നടത്തിയാണ് പാര്‍ട്ടി മാറുന്നതെങ്കില്‍ അതിന് ഒരു ധാര്‍മികത ഇല്ലല്ലോ. ഇങ്ങനെ പാര്‍ട്ടി മാറി വരുന്നവര്‍ക്ക് പിന്നീട് വലിയ അവസരങ്ങള്‍ അധികം കിട്ടാറില്ല; അ വഗണിക്കപ്പെടുന്നു എന്ന അവസ്ഥയും ഉണ്ടാകാം. കേരള രാഷ്ട്രീയത്തില്‍ത്തന്നെ ഉദാഹരണങ്ങളുണ്ട്. കള്ളവോട്ട് പ്രശ്‌നമാണ് മറ്റൊന്ന്. അതോടനുബന്ധിച്ചുള്ള പ്രശ്‌നമാണ് ചിലരെ വോട്ട് ചെയ്യാന്‍ അനുവദിക്കാതിരിക്കുക. ഇത് രണ്ട് ജനാധിപത്യത്തിന്റെ ഉത്സവമല്ലല്ലോ. ഈ തിരഞ്ഞെടുപ്പിലും കള്ളവോട്ട് പ്രശ്‌നം വലുതായി ഉയര്‍ന്നുവന്നിരുന്നു. ഏതെങ്കിലും രാ ഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണ ഇല്ലാതെ കള്ളവോട്ട് ഉപയോഗിച്ച് വോട്ട് ചെയ്യാന്‍ പറ്റില്ലല്ലോ. ഒരു വശത്ത് കള്ളവോട്ടിനെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍തന്നെ മറുപക്ഷക്കാര്‍ കള്ളവോട്ട് ചെ യ്യാന്‍ ശ്രമിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നു. ചിലപ്പോള്‍ അത് സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. ഓരോ തിരഞ്ഞെടുപ്പിനും ചെലവാകുന്ന പണത്തിന്റെ അളവും വലുതാണ്.

ഔദ്യോഗിക സംവിധാനങ്ങള്‍ ഒരുക്കാന്‍ ഗവണ്‍മെന്റിന് നല്ല ചെലവുണ്ട്. ഓരോ പാര്‍ട്ടിക്കും വലിയ ചെലവുണ്ട്. സ്ഥാനാര്‍ത്ഥികള്‍ക്കും ചെലവുകള്‍ ഉണ്ടാകാം. തിരഞ്ഞെടുപ്പ് ഫണ്ടുശേഖരണത്തിനായി വ്യാപകമായ പിരിവുകള്‍ ഉണ്ടാകാം. ഇങ്ങനെ സ്വരൂപിക്കുന്ന പണം വളരെ ഉദാരമായി ചെലവഴിക്കുന്നു. അതിനാല്‍ തിരഞ്ഞെടുപ്പുകാലം പലര്‍ക്കും നല്ല വരുമാനകാലവുമാണ്. അതൊക്കെ ഇല്ലാ തെ പറ്റില്ലതാനും. പക്ഷേ, തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കാണിക്കുന്ന കള്ളത്തരങ്ങളും വ്യക്തിപരമായ ആരോപണങ്ങളും ഇല്ലാത്ത അഴിമതികഥകളും മറ്റും ഒഴിവാക്കേണ്ടതല്ലേ. കു റച്ചുകൂടി സംശുദ്ധവും ധാര്‍മികവുമായ രാഷ്ട്രീയവും തിരഞ്ഞെടുപ്പ് നടപടികളും നമുക്ക് ആവശ്യമല്ലേ? ഇപ്പോള്‍ ചെയ്യുന്നതുപോലെയാണോ ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷിക്കേണ്ടത്?

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?