ബാഗ്ദാദ്: ഇറാക്കില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നതായി വ്യക്തമാക്കി ഇറാക്കിലെ 53 ശതമാനം ക്രൈസ്തവ യുവജനങ്ങള്‍. 2022-24 കാലഘട്ടത്തില്‍ കാത്തലിക്ക് ന്യൂസ് ഏജനസിയുടെ അറബിക്ക് വിഭാഗം നടത്തിയ സര്‍വ്വേയിലാണ് നിരവധി പ്രതിസന്ധികള്‍ക്ക് നടുവിലും ഇറാക്കില്‍ തുടരാന്‍ ഭൂരിപക്ഷം ക്രൈസ്തവ യുവജനങ്ങളും ആഗ്രഹം പ്രകടിപ്പിച്ചത്. 40 ശതമാനം യുവജനങ്ങള്‍ വിദേശത്തേക്ക് കുടിയേറാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. സാമ്പത്തിക വെല്ലുവിളികളും രാഷ്ട്രീയ പ്രതിസന്ധികളുമാണ് വിദേശത്തേക്ക് കുടിയേറാനുള്ള പ്രധാന കാരണമായി യുവജനങ്ങള്‍ പറഞ്ഞത്.
18നും 40നുമിടയില്‍ പ്രായമുള്ള യുവജനങ്ങളുടെ ഇടയിലാണ് സര്‍വേ നടത്തിയത്. ഇറാക്കിലെ സഭ അവരുടെ ആത്മീയ ആവശ്യങ്ങള്‍ ശരിയായി നിറവേറ്റുന്നുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ 66.7 ശതമാനം പേരും പ്രതികരിച്ചു. സര്‍വ്വേയില്‍ പങ്കെടുത്ത യുവജനങ്ങളില്‍ 68 ശതമാനവും യാതൊരു വിധത്തിലുള്ള മതപരമായ വിവേചനവും നേരിട്ടിട്ട് ഇല്ല എന്ന് പ്രതികരിച്ചപ്പോള്‍ 31.3 ശതമാനം യുവജനങ്ങള്‍ തങ്ങള്‍ മതവിശ്വാസത്തിന്റെ പേരില്‍ വിവേചനം നേരിട്ടിട്ടുള്ളതായി വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *