Follow Us On

18

December

2024

Wednesday

കോഴിക്കോട് രൂപതയുടെ ശതാബ്ദിയുടെ ഭാഗമായി നിര്‍മിച്ച പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ ഉദ്ഘാടനം 19ന്

കോഴിക്കോട് രൂപതയുടെ ശതാബ്ദിയുടെ ഭാഗമായി നിര്‍മിച്ച പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ  ഉദ്ഘാടനം 19ന്
കോഴിക്കോട്: മലബാറിലെ ആദ്യരൂപതയായ കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിര്‍മിച്ച പുതിയ പാലിയേറ്റീവ് കെയര്‍ സെന്റര്‍ ഡിസംബര്‍ 19-ന് ഉദ്ഘാടനം ചെയ്യും.
‘പ്രത്യാശ ഭവനം’ എന്ന പേരിട്ടിരിക്കുന്ന സെന്ററിന്റെ ഉദ്ഘാടനം ഡിസംബര്‍ 19 ന് വൈകുന്നേരം 3.30 ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് നിര്‍വഹിക്കും. കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
പ്രത്യേക പരിചരണവും വൈകാരിക പിന്തുണയും ആവശ്യമുള്ള മരണാസന്നരായവര്‍ക്ക് സഭയുടെ സ്‌നേഹവും പരിചരണവും ജാതിമതഭേദമന്യേ സൗജന്യമായി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യാശഭവന്‍ ആരംഭിക്കുന്നത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?