വത്തിക്കാന്‍ സിറ്റി: ധനകാര്യസ്ഥാപനങ്ങള്‍ സ്വാര്‍ത്ഥത വെടിയണമെന്ന് ഇറ്റലിയിലെ വിവിധ ബാങ്കുകളിലെ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. ധനകാര്യസ്ഥാപനങ്ങളുടെ ഒരേയൊരു മാനദണ്ഡം ലാഭം മാത്രം ആയി ചുരുങ്ങുമ്പോള്‍ , യഥാര്‍ത്ഥ സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രതികൂല പ്രത്യാഘാതങ്ങളെക്കുറിച്ചും പാപ്പാ പറഞ്ഞു.
ഒരു പ്രദേശത്തുനിന്നും നിക്ഷേപം സ്വീകരിച്ചുകൊണ്ട്, അത് മറ്റൊരു സ്ഥലത്തു വിനിയോഗിക്കുന്നത് ചൂഷണമാണെന്നും, ഇത് സ്വാര്‍ത്ഥപരമായ താത്പര്യഫലമാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
ധനകാര്യം, പലിശ മനോഭാവം, ഊഹക്കച്ചവടം, പരിസ്ഥിതിയെ നശിപ്പിക്കുകയും യുദ്ധങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിക്ഷേപങ്ങളായി മാറുമ്പോള്‍, അത് സമഗ്രമായ മാനുഷിക വികസനത്തിന് വിഘാതമായി തീരുന്നുവെന്നും പാപ്പാ പറഞ്ഞു.
ജൂബിലി വര്‍ഷത്തോടനുബന്ധിച്ച്, ദരിദ്രരായ ആളുകളുടെ കടങ്ങള്‍ ഇളച്ചുകൊടുക്കുവാന്‍ മനസുണ്ടാകണമെന്നും പാപ്പാ തന്റെ സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു. ദരിദ്രരുടെ ജീവിതത്തില്‍ പ്രത്യാശയും ഭാവിയും സൃഷ്ടിക്കുന്നതിനും, ആത്മവിശ്വാസം വിതയ്ക്കാനും പാപ്പാ അംഗങ്ങളെ പ്രോത്സാഹിപ്പിച്ചു.
അവസരങ്ങളുടെ വാതായനങ്ങള്‍ തുറക്കുവാന്‍ വിവിധ ബാങ്കുകള്‍ സ്വീകരിച്ചിട്ടുള്ള പദ്ധതികളെ പാപ്പ എടുത്തുപറഞ്ഞു ദാരിദ്ര്യം ഇന്നും ഒരു യാഥാര്‍ഥ്യമായി തുടരുമ്പോള്‍, പാവപ്പെട്ടവര്‍ക്ക് വായ്പകള്‍ നല്‍കി നിരവധി കുടുംബങ്ങളെ അവരുടെ കാലില്‍ നില്‍ക്കാനും നഗരത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങളില്‍ സമന്വയിപ്പിക്കാനും ബാങ്കുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ പാപ്പാ നന്ദിയോടെ സ്മരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *