കോഴിക്കോട്: ഉരുള്‍പൊട്ടല്‍ ദുരിതബാധിതരെ പുനരധിവ സിപ്പിക്കാന്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയും ( കെസിബിസി) കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷ ഭവന പദ്ധതിയും ചേര്‍ന്ന് നടപ്പാക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിയുടെ ഉദ്ഘാടനം 20ന്. വിലങ്ങാട് സെന്റ് ജോര്‍ജ് പാരീഷ് ഹാളില്‍ വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങില്‍ കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്ക ബാവ ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കും.
കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി (കെആര്‍എല്‍സിബിസി) പ്രസിഡന്റും കോഴിക്കോട് രൂപതാധ്യക്ഷനുമായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. കെസിബിസി സെക്രട്ടറിയും കണ്ണൂര്‍ രൂപതാധ്യക്ഷനുമായ ഡോ. അലക്‌സ് വടക്കുംതല അനുഗ്രഹ പ്രഭാഷണം നടത്തും.
ഷാഫി പറമ്പില്‍ എംപി, ഇ.കെ വിജയന്‍ എംഎല്‍എ, വാണിമോല്‍പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ, നരിപ്പറ പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു തുടങ്ങിയര്‍ പങ്കെടുക്കും.
കോഴിക്കോട് രൂപതയുടെ നിയന്ത്രണത്തിലുള്ളതും മേപ്പാടി തീര്‍ത്ഥാടന കേന്ദ്രത്തിന്റെ പരിധിയിലുള്ള അരപ്പറ്റയിലാണ് കോഴിക്കോട് രൂപതയുടെ നേതൃത്വത്തിലുള്ള പുനരധിവാസ ഭവന പദ്ധതി നടപ്പിലാക്കുന്നത്.
ഭാരത മെത്രാന്‍ സമിതിയുടെ സാമൂഹിക സേവന വിഭാഗമായ കാരിത്താസ് ഇന്ത്യയുടെയും കേരള മെത്രാന്‍ സമിതിയുടെ സാമൂഹിക ശുശ്രൂഷ സമിതിയായ കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെയും കോഴിക്കോട് രൂപതയുടെയും ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
വികാരി ജനറല്‍ ഡോ. ജെന്‍സണ്‍ പുത്തന്‍വീട്ടിലും ഫിനാന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. പോള്‍ പേഴ്‌സിയും സാമൂഹിക സേവന വിഭാഗമായ ജീവനയുടെ ഡയറക്ടര്‍ ഫാ. ആല്‍ഫ്രെഡ് വടക്കേത്തണ്ടില്‍, മേപ്പാടി തീര്‍ത്ഥാടന കേന്ദ്ര വികാരി ഫ. സണ്ണി പടിഞ്ഞാറിടത്തിന്റെയും നേതൃത്വത്തില്‍ കോഴിക്കോട് രൂപതയുടെ പുനരിവാസ ഭവന പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് രൂപത വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *