Follow Us On

19

June

2025

Thursday

കോട്ടപ്പുറം രൂപതയിലെ കേന്ദ്രസമിതി, ശുശ്രൂഷ സമിതി കണ്‍വീനര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു

കോട്ടപ്പുറം രൂപതയിലെ കേന്ദ്രസമിതി, ശുശ്രൂഷ സമിതി കണ്‍വീനര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു
കോട്ടപ്പുറം : കോട്ടപ്പുറം രൂപതയിലെ ഇടവകകളില്‍ നിന്നുള്ള  കേന്ദ്രസമിതി അംഗങ്ങളും ശുശ്രൂഷ സമിതി (വിദ്യാഭ്യാസം, അജപാലനം, കുടുംബ പ്രേഷിതം, യുവജനം, സാമൂഹികം) കണ്‍വീനര്‍മാരും  കോട്ടപ്പുറം വികാസില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഇതോടനുബന്ധിച്ചു നടന്ന സമ്മേളനം കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു.
 കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍ അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം രൂപത ചാന്‍സിലര്‍ ഫാ. ഷാബു കുന്നത്തൂര്‍ പ്രസംഗിച്ചു. ബൈബിള്‍ പ്രതിഷ്ഠ യോടുകൂടി ആരംഭിച്ച സമ്മേളനത്തില്‍  കേന്ദ്ര സമിതിയും ശുശ്രൂഷ സമിതി കണ്‍വീനര്‍മാരും ബിഷപ്പിന്റെ മുന്‍പാകെ   സത്യപ്രതിജ്ഞ ചെയ്തു.
രൂപത മിനിസ്ട്രി കോ-ഓഡിനേറ്റര്‍ ഫാ. ജോയ് കല്ലറക്കല്‍, സാമൂഹ്യ ശുശ്രൂഷ ഡയറക്ടര്‍ ഫാ. പോള്‍ തോമസ് കളത്തില്‍, അജപാലന ശുശ്രൂഷ ഡയറക്ടര്‍ ഫാ. സിജോ വേലിക്കകത്തോട്, യുവജന ശുശ്രൂഷ ഡയറക്ടര്‍ ഫാ. നോയല്‍, വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടര്‍ ഫാ. ബെന്നി എസ്.ജെ, ഫാമിലി അപ്പോസ്തലേറ്റ് ബിസിസി ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശേരി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?