ന്യായിപിതോ/മ്യാന്‍മാര്‍: മ്യാന്‍മറില്‍ പുതിയതായി രൂപീകരിച്ച മിന്‍ഡാറ്റ് രൂപതയുടെ കത്തീഡ്രലായ മിന്‍ഡാറ്റിലെ തിരുഹൃദയ ദൈവാലയം സൈനിക ഭരണകൂടം നടത്തിയ വ്യോമാക്രമണത്തില്‍ തകര്‍ന്നു. മ്യാന്‍മാറിലെ ഏക ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനമായ ചിന്‍ കേന്ദ്രമാക്കിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്തിടെ മിന്‍ഡാറ്റ് രൂപത പ്രഖ്യാപിച്ചത്. പള്ളിയുടെ മേല്‍ക്കൂരയും സ്റ്റെയിന്‍-ഗ്ലാസ് ജനാലകളും നശിപ്പിക്കപ്പെട്ടു, പള്ളി ഉപയോഗശൂന്യമായി. പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ആക്രമണത്തെ തുടര്‍ന്ന് പുതിയതായി നിയമിതനായ ബിഷപ് അഗസ്റ്റിന്‍ താങ് സാം ഹംഗിന്റെ മെത്രാഭിഷേകം ഉള്‍പ്പെടെ കത്തീഡ്രലില്‍ നടക്കേണ്ട ചടങ്ങുകള്‍ അനിശ്ചിതത്വത്തിലായി. പുതിയതായി രൂപീകൃതമായ മിന്‍ഡാറ്റ് രൂപതയില്‍ 14,000-ലധികം കത്തോലിക്കരും 23 ഇടവകകളുമുണ്ട്.
മിന്‍ഡാറ്റ് ദൈവാലയത്തിന്റെ നാശത്തിന് തൊട്ടുപിന്നാലെ, മ്യാന്‍മറിലെ സംഘര്‍ഷത്തിന്റെ അക്രമത്തില്‍ കുടിയിറക്കപ്പെട്ടവര്ക്കുവേണ്
മ്യാന്‍മറിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ച് സൈനിക ഭരണകൂടം 2021 -ന്റെ തുടക്കത്തില്‍ അധികാരമേറ്റെടുത്തത് മുതല്‍ രാജ്യം അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. 2021 മുതല്‍, ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, 6,000-ലധികം പേര്‍ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ജനങ്ങള്‍ പലായനം ചെയ്യുകയും ചെയ്തു. ആശുപത്രികളും മതസ്ഥാപനങ്ങളും സ്‌കൂളുകളുമുള്‍പ്പടെയുള്ള കെട്ടിടങ്ങള്‍ ബോംബിട്ടുകൊണ്ടും ആയിരങ്ങളെ തടവിലാക്കിക്കൊണ്ടും ഭീകരത വിതയ്ക്കുന്ന പട്ടാള ഭരണത്തിന്റെ കീഴില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥ തകര്‍ന്നടിഞ്ഞു. സൈനിക ഭരണകൂടം 2025-ല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സൈനികഭരണകൂടം അുവദിക്കുന്ന പാര്‍ട്ടികള്‍ക്ക് മാത്രമേ അതില്‍ മത്സരിക്കാന്‍ കഴിയൂ.
Leave a Comment
Your email address will not be published. Required fields are marked with *