ലണ്ടന്‍: പാലര്‍ലമെന്റ് ആരംഭിക്കുന്നതിന് മുമ്പായി എല്ലാ ദിവസവും നടത്തുന്ന പ്രാര്‍ത്ഥന കാലഹരണപ്പെട്ടു എന്ന് മുദ്രകുത്തി അത് അവസാനിപ്പിക്കാനുള്ള ശ്രമവുമായി യുകെ പാര്‍ലമെന്റിലെ ഇടതുപക്ഷ അംഗങ്ങള്‍. ഹൗസ് ഓഫ് കോമണ്‍സില്‍ പ്രാര്‍ത്ഥിക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള പതിവ് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് യുകെ പാര്‍ലമെന്റിലെ ഇടതുപക്ഷ അംഗങ്ങള്‍ പ്രമേയം അവതരിപ്പിച്ചു.
മതസ്വാതന്ത്ര്യവും മതത്തില്‍ നിന്നുള്ള സ്വാതന്ത്ര്യവും മാനിക്കുന്ന ഒരു സമൂഹത്തിന് പ്രാര്‍ത്ഥന ചേര്‍ന്നതല്ല എന്നാരോപിച്ചുകൊണ്ടാണ് ലേബര്‍ എംപി നീല്‍ ഡങ്കന്‍-ജോര്‍ദാന്‍ പ്രമേയം അവതരിപ്പിച്ചത്. ഹൗസ് ഓഫ് കോമണ്‍സില്‍ പ്രാര്‍ത്ഥനയോടെ സെഷനുകള്‍ ആരംഭിക്കുന്ന പാരമ്പര്യം 1558 മുതലുള്ളതാണ്, മൂന്ന് ലേബര്‍ എംപിമാര്‍, മൂന്ന് ലിബറല്‍ ഡെമോക്രാറ്റുകള്‍, രണ്ട് ഗ്രീന്‍ എംപിമാര്‍, സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയില്‍ നിന്നുള്ള ഒരാള്‍ എന്നിവരാണ് പ്രമേയത്തില്‍ ഒപ്പിട്ടിരിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *