Follow Us On

04

July

2025

Friday

ലോക മാതൃഭാഷാ ദിനത്തില്‍ ന്യൂസിലാന്റില്‍ നടന്ന പ്രസംഗ മത്സരത്തില്‍ മലയാളി ബാലന് ഒന്നാം സ്ഥാനം

ലോക മാതൃഭാഷാ ദിനത്തില്‍ ന്യൂസിലാന്റില്‍ നടന്ന പ്രസംഗ മത്സരത്തില്‍ മലയാളി ബാലന് ഒന്നാം സ്ഥാനം
കല്‍പറ്റ: ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് ന്യൂസിലാന്റില്‍ വിവിധ ഭാഷകള്‍ സംസാരിക്കുന്നവര്‍ക്കായി നടത്തിയ പ്രസംഗ മത്സരത്തില്‍ നാലാം ക്ലാസുകാരനായ മലയാളി വിദ്യാര്‍ഥിക്ക് ഒന്നാം സ്ഥാനം. ന്യൂസിലാന്‍ഡിലെ ന്യൂപ്ലൈമൗതില്‍ മലയാള ഭാഷയെ പ്രതിനിധീകരിച്ചു  പങ്കെടുത്ത ഡിയോണ്‍ പി. രാജീവിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്.
ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് മൈഗ്രന്റ് കണക്ഷന്‍, ഇന്റര്‍നാഷണല്‍ ക്ലബ് എന്നിവരുടെ നേതൃത്വത്തില്‍ ന്യൂസിലാന്റിലെ തരാനക്കിയിലുള്ള ന്യൂപ്ലൈമൗത് ഡിസ്ട്രിക്ട് കൗണ്‍സില്‍ ചേംബറില്‍ വച്ചായിരുന്നു മത്സരം. ന്യൂസിലാന്റില്‍ സ്ഥിരതാമസമാക്കിയ വിവിധ ഭാഷകള്‍ സംസാരിക്കുന്ന 9-14 വയസ് വരെയുള്ള കുട്ടികള്‍ക്കായിട്ടായിരുന്നു മത്സരം.
വിവിധ പ്രാദേശിക ഭാഷകളെ പ്രതിനിധീകരിച്ച് കുട്ടികള്‍ അവരവരുടെ ഭാഷകളില്‍ പ്രസംഗം അവതരിപ്പിച്ചു. ഭാഷാ വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിനും തദ്ദേശീയ ഭാഷകള്‍ സംരക്ഷിക്കുന്നതിനുമാണ് പരിപാടി ലക്ഷ്യമിട്ടത്.
ന്യൂസിലാന്റിലെ ന്യൂപ്ലേയ്മൗത്തില്‍ താമസിക്കുന്ന വയനാട് നീര്‍വാരംപുരക്കല്‍ പി.ജെ രാജീവിന്റെയും നിഷ കുര്യാക്കോസിന്റെയും മകനാണ് ഡിയോണ്‍ പി. രാജീവ്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?