കോട്ടയം: ഏഷ്യയിലെ ഏറ്റവും വലിയ ബിഷപ്‌സ് കോണ്‍ഫ്രന്‍സായ സിസിബിഐയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന രൂപതാ വൈദികരുടെ കൂട്ടായ്മയായ കോണ്‍ഫ്രന്‍സ് ഓഫ് ഡയോസിഷ്യന്‍ പ്രീസ്റ്റ്‌സ് ഓഫ് ഇന്ത്യ (സിഡിപിഐ) യുടെ 21-ാമതു ദേശീയ ത്രിദിന സമ്മേളനം കോട്ടയം വിമലഗിരി പാസ്റ്ററല്‍ സെന്ററില്‍ തുടങ്ങി.
കേരള ലത്തീന്‍ മെത്രാന്‍ സമിതിയുടെയും കേരള റീജന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെയും പ്രസിഡന്റും സിഡിപിഐ രക്ഷാധികാരിയുമായ കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് ഫാ. റോയി ലാസര്‍ അധ്യക്ഷത വഹിച്ചു.
സമ്മേളനത്തില്‍ ഭാരതത്തിലെ 132 ലത്തീന്‍ രൂപതകളില്‍നിന്നുള്ള 150 പ്രതിനിധികള്‍ സംബന്ധിക്കുന്നുണ്ട്. വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍, സഹായമെത്രാന്‍ ഡോ. ജസ്റ്റിന്‍ മഠത്തില്‍പറമ്പില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
‘രൂപതാ വൈദികര്‍ പ്രത്യാശയുടെ ദീപസ്തംഭങ്ങള്‍’ എന്നതാണ് അസംബ്ലിയുടെ മുഖ്യപ്രമേയം. ആലപ്പുഴ വികാരി ജനറല്‍ മോണ്‍. ജോയി പുത്തന്‍വീട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. സിസിബിഐ ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. സ്റ്റീഫന്‍ ആലത്തറ, ദേശീയ സെക്രട്ടറി ഫാ. ചാള്‍സ് ലിയോണ്‍, ട്രഷറര്‍ ഫാ. കനൂജ് റോയ്, റീജണല്‍ പ്രസിഡന്റ് ഫാ. സ്റ്റീഫന്‍ തോമസ്, സെക്രട്ടറി ഫാ. മരിയ മൈക്കിള്‍, ഫാ. ഹിലാരി തെക്കേക്കൂറ്റ് എന്നിവര്‍ പ്രസംഗിച്ചു.
വൈകന്നേരം തീര്‍ത്ഥാടനകേന്ദ്രമായ നാഗമ്പടം സെന്റ് ആന്റണീസ് പള്ളിയില്‍ 150 വൈദികരുടെ സഹകാര്‍മികത്വത്തില്‍ നടന്ന സമൂഹദിവ്യബലിക്ക് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തി. സമ്മേളനം നാളെ സമാപിക്കും.
Leave a Comment
Your email address will not be published. Required fields are marked with *