കാക്കനാട്: സീറോമലബാര്‍സഭയുടെ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ സെക്രട്ടറിയായി ചങ്ങനാശേരി അതിരൂപതാംഗമായ ഫാ. ജെയിംസ് കൊക്കാവയലില്‍ നിയമിതനായി. നിലവിലെ സെക്രട്ടറി ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്നാണ് പുതിയ നിയമനം.
കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്താണ് പെര്‍മനന്റ് സിനഡിന്റെ അംഗീകാരത്തോടെ നിയമനം നടത്തിയത്. 2020 നവംബര്‍ മാസം മുതല്‍ കമ്മീഷന്റെ അസിസ്റ്റന്റ് സെക്രട്ടറിയായി ഫാ. ജെയിംസ് പ്രവര്‍ത്തി ച്ചുവരികയായിരുന്നു.
കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്താണ് പെര്‍മനന്റ് സിനഡിന്റെ അംഗീകാരത്തോടെ നിയമനം നടത്തിയത്. 2020 നവംബര്‍ മാസം മുതല്‍ കമ്മീഷന്റെ അസിസ്റ്റന്റ് സെക്രട്ടറിയായി ഫാ. ജെയിംസ് പ്രവര്‍ത്തി ച്ചുവരികയായിരുന്നു.
2020 ജനുവരിയില്‍ നടന്ന സിനഡിന്റെ തീരുമാനപ്രകാരമാണ് സഭയും സമൂഹവുമായി ബന്ധപ്പെട്ട പൊതുകാര്യങ്ങള്‍ പഠിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുമായി സീറോമലബാര്‍സഭയില്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ നിലവില്‍ വന്നത്. 2025 ജനുവരി മാസത്തില്‍ നടന്ന സിനഡില്‍ കമ്മീഷന്‍ അംഗങ്ങളുടെ കാലാവധി അഞ്ചുവര്‍ഷത്തേക്കുകൂടി നീട്ടിക്കൊണ്ട് മേജര്‍ ആര്‍ച്ചുബിഷപ് കല്പന പുറപ്പെടുവിച്ചിരുന്നു.
തൃശൂര്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ചെയര്‍മാനും ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ കണ്‍വീനറുമായ കമ്മീഷനില്‍ തലശ്ശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, താമരശേരി ബിഷപ് റെമിജിയൂസ് ഇഞ്ചനാനിയില്‍, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ പിതാവ് എന്നിവര്‍ അംഗങ്ങളാണ്.
2010-ല്‍ പൗരോഹിത്യപട്ടം സ്വീകരിച്ച ഫാ. ജെയിംസ് കൊക്കാവയലില്‍ ചങ്ങനാശ്ശേരി അതിരൂപതയിലെ ദൈവശാസ്ത്ര പഠനകേന്ദ്രമായ മാര്‍ത്തോമാ വിദ്യാനികേതന്റെ ഡീന്‍ ഓഫ് സ്റ്റഡീസ്, സത്യദര്‍ശനം മാസികയുടെ ചീഫ് എഡിറ്റര്‍, പബ്ലിക് റിലേഷന്‍സ് ജാഗ്രതാവേദിയുടെ ഡയറക്ടര്‍, എക്യുമെനിസം ആന്‍ഡ് ഇന്റര്‍ റിലീജിയസ് ഡയലോഗിന്റെ ഡയറക്ടര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കമ്മ്യൂണിറ്റി അവയര്‍നസ് ആന്‍ഡ് റൈസ് പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ എന്നീ തസ്തികകളില്‍ സേവനമനുഷ്ഠിച്ചുവരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *