ന്യൂഡല്‍ഹി: ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഛത്തീസ്ഗഡ് ചീഫ് സെക്രട്ടറിക്ക് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ കത്തയച്ചു.
ഗോസംരക്ഷകനെന്ന് അവകാശപ്പെടുന്ന അദേശ് സോണി എന്നൊരാള്‍ ഛത്തീസ്ഗഡിലെ ക്രൈസ്തവര്‍ക്കെതിരേ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനു പിന്നാലെയാണ് കമ്മീഷന്റെ ഇടപെടല്‍. മാര്‍ച്ച് ഒന്നിന് ഗോവധത്തിനെതിരേ റാലി സംഘടിപ്പിക്കാന്‍ സോണി ആഹ്വാനം ചെയ്യുന്ന വീഡിയോയും ലഭിച്ചിട്ടുണ്ട്.
പോസ്റ്റും വീഡിയോയും ചേര്‍ത്തുവായിച്ചാല്‍ ഛത്തീസ്ഗഡിലെ ക്രൈസ്തവരെ ആക്രമിക്കാനുള്ള തയാറെടുപ്പിന്റെ സൂചനയാണു ലഭിക്കുന്നതെന്ന് കമ്മീഷന്‍ കത്തില്‍ പറയുന്നു. വിഷയം ചൂണ്ടിക്കാട്ടി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ദേശീയ കോഓര്‍ഡിനേറ്റര്‍ എ.സി. മൈക്കിള്‍ കമ്മീഷനെ സമീപിച്ചിരുന്നുവെന്നും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുവെന്നും കത്തില്‍ വ്യക്തമാക്കുന്നു. ഛത്തീസ്ഗഡിലെ ക്രിസ്ത്യന്‍ സമൂഹത്തിന് ആവശ്യമായ സുരക്ഷ നല്‍കണമെന്നും വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് കമ്മീഷന് അടിയന്തരമായി നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *