തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ഏക കുരിശുമുടി തീര്‍ത്ഥാടന കേന്ദ്രമായ കനകമലയിലേക്കുള്ള നോമ്പുകാല തീര്‍ത്ഥാടനം ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. കനകമല ഇടവകപള്ളിയുടെ പ്രഥമ വികാരിയായിരുന്ന ഫാ. ആന്റണി ചിറയത്തിന്റെ കബറിടം സ്ഥിതി ചെയ്യുന്ന ചിറ്റിലപ്പിള്ളി സെന്റ് റീത്ത പള്ളിയില്‍ നിന്നും വികാരി ഫാ. ജോളി ചിറമേല്‍ തെളിയിച്ച ദീപശിഖ വാഹനാകമ്പടികളോടെ മുക്കാട്ടുകര, കൊടകര , വല്ലപ്പാടി എന്നീ ഇടവക പള്ളികളില്‍ നിന്നും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് കനകമല തീര്‍ത്ഥാടന കേന്ദ്രം അടിവാരം പള്ളിയില്‍ എത്തിയത്. ഇവിടെ ദീപശിഖ സ്വീകരിച്ച മാര്‍ പോളി കണ്ണൂക്കാടന്‍ ദീപം തെളിയിച്ച് 86 ാമത് കനകമല നോമ്പുകാല തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ദീപശിഖ മാര്‍ത്തോമ കുരിശുമുടി പള്ളിയില്‍ പ്രതിഷ്ഠിച്ചു.
വികാരി ഫാ മനോജ് മേക്കാടത്ത്, സഹവികാരി ഫാ. റൈസണ്‍ തട്ടില്‍, ജനറല്‍ കണ്‍വീനര്‍ തോമസ് കുറ്റിക്കാടന്‍, കൈക്കാരന്‍മാരായ ജോസ് വെട്ടുമണിക്കല്‍, ജോസ് കറുകുറ്റിക്കാരന്‍, ജോജു ചുള്ളി, ജോയി കളത്തിങ്കല്‍, പി ആര്‍ ഒ ഷോജന്‍ ഡി വിതയത്തില്‍ ദീപശീഖ കണ്‍വീനര്‍ ബിജു കുയിലാടന്‍, കേന്ദ്ര സമിതി പ്രസിഡന്റ് ജോയ് കുയിലാടന്‍, കണ്‍വീനര്‍മാര്‍, ജോയിന്റ് കണ്‍വീനര്‍മാര്‍, യൂണിറ്റ് പ്രസിഡന്റ്മാര്‍ സംഘടന ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Leave a Comment
Your email address will not be published. Required fields are marked with *