സീറോ മലബാര്‍, മലങ്കര, ലത്തീന്‍ രൂപതകളിലെ കാറ്റക്കിസം അധ്യാപകര്‍ക്ക് അവരുടെ വിശ്വാസ പരിശീലന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാകാന്‍ സഹായിക്കുന്ന കെയ്‌റോസിന്റെ വെബ് പേജും വാട്ട്‌സാപ്പ് ഗ്രൂപ്പും ശ്രദ്ധ നേനേടുന്നു. ആരംഭിച്ച് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളുവെങ്കിലും ആയിരിക്കണക്കിന് അധ്യാപകരാണ് ഗ്രൂപ്പില്‍ ചേര്‍ന്നിരിക്കുന്നത്.
ഉണ്ണീശോക്കളരി മുതല്‍ 12 വരെയുള്ള ഓരോ ക്ലാസ്സിനും വെവ്വേറെ ലിങ്കുകളുണ്ട്. ആക്ഷന്‍ സോങ്ങുകള്‍, 300 ലധികം പ്രാര്‍ത്ഥനാ ഗാനങ്ങള്‍ (ഇംഗ്ലീഷ്), കാര്‍ട്ടൂണുകള്‍ തുടങ്ങി വേദപാഠ ക്ലാസ്സുകളില്‍ ഉപയോഗിക്കാനാവുന്ന റിസോഴ്‌സ് മെറ്റീരിയലുകളുടെ അതിവിപുലമായ ശേഖരമാണിവിടെയുള്ളത്. ക്രാഫ്റ്റ് ഉണ്ടാക്കാന്‍ താല്പര്യമുള്ളവര്‍ക്കായി 50 ലധികം ലിങ്കുകളുണ്ട്. ഓരോന്നും ഉണ്ടാക്കാന്‍ എന്തെല്ലാം വേണം, ഏങ്ങിനെ ഉണ്ടാക്കണം എന്നതെല്ലാം ചിത്രങ്ങള്‍ സഹിതം വിശദീകരിച്ചിരിക്കുന്നു. സ്‌ക്രീന്‍ അഡിക്ഷനില്‍ നിന്ന് കുട്ടികളെ എങ്ങനെ പിന്തിരിപ്പിക്കാം എന്ന് ആശങ്കപ്പെടുന്ന മാതാപിതാക്കള്‍ക്കും ഈ വെബ് പേജ് ഒരു ആശ്വാസമാകുകയാണ്. https://www.jykairosmedia.org/catechismhelp
ആഗോള സഭയുടെ അംഗീകാരം ലഭിച്ചിട്ടുള്ള ജീസസ് യൂത്തിന്റെ പ്രസിദ്ധീകരണമായ കെയ്‌റോസ് ബഡ്‌സിന്റെ നേതൃത്വത്തിലാണീ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 1/2 പോസ്റ്റുകള്‍ മാത്രമേ ഓരോ ദിവസവും ഉണ്ടാവൂ എന്ന് വാഗ്ദാനമുള്ള വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ഈ ലിങ്കുപയോഗിച്ച് ചേരാം. https://chat.whatsapp.com/J3RMJ7GgCHR6rkwJrhm2RX
Leave a Comment
Your email address will not be published. Required fields are marked with *