കോട്ടയം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ വിപുലമായ പരിപാടികളോടെ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. വനിതാദിനാഘോഷ പരിപാ ടികളുടെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു.
സ്ത്രീ പുരുഷ തുല്യതയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാ തലങ്ങളിലും ത്വരിതപ്പെടുത്തണമെന്ന് മാര്‍ മൂലക്കാട്ട് പറഞ്ഞു. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്ജ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോ-ഓര്‍ഡിനേറ്റര്‍ ബെസി ജോസ് എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് സ്ത്രീ ശാക്തീകരണ, വിദ്യാഭ്യാസ, സാമൂഹ്യക്ഷേമ പ്രവര്‍ത്തന മേഖലകളില്‍ വ്യാപൃതരായിരിക്കുന്ന വനിതകളെ ആദരിച്ചു.
ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ അനിത എസ്‌ജെസി, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഇമ്മാക്കുലേറ്റ് എസ്‌വിഎം, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ട്രസ് ജനറല്‍ സിസ്റ്റര്‍ ലിസി ജോണ്‍ മുടക്കോടില്‍, ലീജിയണ്‍ ഓഫ് മേരി കോട്ടയം അതിരൂപത പ്രസിഡന്റ് പ്രഫ. ലത മാക്കില്‍, ക്നാനായ കാത്തലിക് വിമന്‍സ് അസ്സോസിയേഷന്‍ പ്രസിഡന്റ് ഷൈനി സിറിയക്ക്, ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ. സിന്‍സി ജോസഫ്, കെഎസ്എസ്എസ് ലീഡ് കോര്‍ഡിനേറ്റര്‍ ബെസി ജോസ്, കോ-ഓര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ്, സിബിആര്‍ അനിമേറ്റര്‍ സജി ജേക്കബ്, കെ എസ്എസ്എസ് ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകരായ കുഞ്ഞു മോള്‍ തോമസ്, മേരി ജോയി, കുഞ്ഞുമോള്‍ രാജു, ത്രേസ്യാമ്മ കുരുവിള, മറിയാമ്മ സെബാസ്റ്റ്യന്‍ എന്നിവരെയാണ് ആദരിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *