പത്തനംതിട്ട: ഡല്‍ഹി-ഗുര്‍ഗാവ് രൂപതാ വികാരി ജനറലും കെസിബിസി മുന്‍ ഡപ്യൂട്ടി സെക്രട്ടറിയും പിഒസി ഡയറക്ടറുമായിരുന്ന ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ മാതാവ് വള്ളിക്കാട്ട് മറിയക്കുട്ടി വര്‍ഗീസ് (93) നിര്യാതയായി.
നാളെ (12.3.2025) ഉച്ചക്ക് 12ന് മൃതശരീരം ഭവനത്തില്‍ കൊണ്ടുവരുന്നതാണ്. നാളെ വൈകുന്നേരം 6.30- ന് ആര്‍ച്ചുബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസിന്റെയും ബിഷപ് ഡോ. ആന്റണി മാര്‍ സില്‍വാനോസിന്റെയും മുഖ്യകാര്‍മികത്വത്തില്‍ സന്ധ്യാ പ്രാര്‍ത്ഥനയും ഒന്നാമത്തെ ശുശ്രൂഷയും നടക്കും.
വ്യാഴാഴ്ച (13.3.2025)രാവില 9-ന് രണ്ടാമത്തെ ശുശ്രൂഷയും 10-ന് ഭവനത്തിലെ അവസാന ശുശ്രൂഷയും നടക്കും. തുടര്‍ന്ന് 11 മണിക്ക് വളകോട് സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്ക പള്ളിയില്‍ നാലാമത്തെ ശുശ്രൂഷയോടെ സംസ്‌കാരം നടത്തും.
Leave a Comment
Your email address will not be published. Required fields are marked with *