പാലക്കാട് : സ്ത്രീ സമത്വം ത്വരിതപ്പെടുത്തണമെന്ന് പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍. പാലക്കാട് പീപ്പിള്‍ സര്‍വീസ് സൊസൈറ്റി നടത്തിയ അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
600 ഓളം സ്ത്രീകള്‍ പങ്കെടുത്ത സാംസ്‌കാരിക ഘോഷയാത്ര ടൗണ്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ഐശ്വര്യ ഫ്‌ലാഗ് ഓഫ് ചെയ്തു. പാസ്റ്ററല്‍ സെന്ററില്‍ നടത്തിയ പൊതു സമ്മേളനത്തില്‍ ജില്ലാ വിമന്‍സ് ഫെഡറേഷന്‍ പ്രസിഡന്റ് മഞ്ജു വിനു അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
മേഴ്‌സി കോളേജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച തെരുവുനാടകം വനിതാദിനത്തിന് മാറ്റുകുട്ടി. തൃശൂര്‍ സെന്റ് മേരീസ് കോളേജിലെ അസിസ്റ്റന്റ് പ്രഫസര്‍ ദീപ മുരിക്കന്‍ സെമിനാര്‍ നയിച്ചു. കവിത റാം, ഫെഡറല്‍ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റും പുതുനഗരം ബ്രാഞ്ച് ഹെഡുമായ ബി. രമ്യ എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *