കോട്ടപ്പുറം: വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗവും ലഹരിയുടെ ആസക്തിയും സമൂഹത്തില്‍ ഉണ്ടാക്കുന്ന വിപത്തുകളെ പറ്റി ബോധവല്‍ക്കരിക്കുന്നതിനായി കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ ഇടവകയില്‍ ലഹരി ബോധവല്‍ക്കരണ ദിനം ആചരിച്ചു.
വലപ്പാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജിംബിള്‍ തുരുത്തൂര്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. തുടര്‍ന്ന് കയ്യില്‍ കത്തിച്ചു പിടിച്ച മെഴുകുതിരികളുമായി ഇടവകാംഗങ്ങള്‍ പള്ളിയങ്കണത്തില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. വികാരി ഫാ. ജാക്‌സണ്‍ വലിയപറമ്പില്‍ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ഇടവകയുടെ വിവിധ ഭാഗങ്ങളിലൂടെ ലഹരി വിരുദ്ധ റാലി നടത്തി.
എക്‌സൈസ്-പോലീസ് വിഭാഗങ്ങളുടെ പിന്തുണയോടെ ഇടവകയുടെ പരിധിയില്‍ ലഹരിവസ്തുക്കളുടെ ഉപയോഗ ത്തിനും വിതരണത്തിനും എതിരെ ശക്തമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് വികാരി ഫാ. ജാക്‌സണ്‍ വലിയപറമ്പില്‍ പറഞ്ഞു.
കോട്ടപ്പുറം കത്തീഡ്രല്‍ സഹവികാരി ഫാ. ആല്‍ഫില്‍ ജൂഡ്‌സണ്‍ സി.പി, കേന്ദ്രസമിതി പ്രസിഡന്റ് റോബര്‍ട്ട് തണ്ണിക്കോട്ട്, സെക്രട്ടറി സാലി ഫ്രാന്‍സിസ്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ആന്റണി പങ്കേത്ത്, കൈക്കാരന്‍മാരായ ജോഷി വലിയപറമ്പില്‍, സെലസ്റ്റിന്‍ താണിയത്ത്, കൗണ്‍സിലര്‍മാരായ എല്‍സി പോള്‍, വി.എം ജോണി എന്നിവര്‍ നേത്രുത്വം നല്‍കി.
Leave a Comment
Your email address will not be published. Required fields are marked with *