Follow Us On

08

June

2025

Sunday

ശ്രേഷ്ഠ കാതോലിക്കയുടെ ആത്മീയ നേതൃത്വം യാക്കോബായ സഭയ്ക്ക് അനുഗ്രഹം: മാര്‍ റാഫേല്‍ തട്ടില്‍

ശ്രേഷ്ഠ കാതോലിക്കയുടെ ആത്മീയ നേതൃത്വം യാക്കോബായ സഭയ്ക്ക് അനുഗ്രഹം: മാര്‍ റാഫേല്‍ തട്ടില്‍
കാക്കനാട്: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കയായി അഭിഷിക്തനായ  ബസേലിയോസ് ജോസഫ് ബാവയുടെ ആത്മീയ നേതൃത്വം യാക്കോബായ സഭയ്ക്കും പൊതുസമൂഹത്തിനും കൂടുതല്‍ അനുഗ്രഹത്തിനു കാരണമാകട്ടെയെന്നു മാര്‍ റാഫേല്‍ തട്ടില്‍.
പുതിയ കാതോലിക്കയായി ഉയര്‍ത്തപ്പെട്ട ബസേലിയോസ് ജോസഫ് ബാവയ്ക്ക് അയച്ച അഭിനന്ദന സന്ദേശത്തിലാണ് സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍  ഇപ്രകാരം ആശംസിച്ചത്.
സാഹോദര്യത്തിലും ഐക്യത്തിലും സ്‌നേഹത്തിന്റെ കൂട്ടായ്മയിലും സഭയെ നയിക്കാന്‍ പരിശുദ്ധാത്മാവിന്റെ നല്‍വരങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വ ശുശ്രൂഷയില്‍ ഉണ്ടാകട്ടെയെന്ന് മാര്‍ തട്ടില്‍ ആശംസാ സന്ദേശത്തില്‍ പറഞ്ഞു.
യാക്കോബായ സഭാവിശ്വാസികളുടെ ആത്മീയ വളര്‍ച്ചയ്ക്കും സമൂഹത്തിലെ പാവങ്ങള്‍ക്കായുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ ശ്രേഷ്ഠ ഇടയന്റെ ശുശ്രൂഷകള്‍ ഉതകുന്നതാകട്ടെ. ആഗോള ക്രൈസ്തവ സഭയുടെ കൂട്ടായ്മയ്ക്കും അഭിവൃദ്ധിയ്ക്കുമായി ആത്മാര്‍പ്പണം ചെയ്യാനും നിസ്വാര്‍ത്ഥ സേവനമുറപ്പാക്കാനും ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയ്ക്കു സാധിക്കട്ടെയെന്നും മാര്‍ തട്ടില്‍ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?