Follow Us On

08

June

2025

Sunday

കേരളത്തിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിന് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റികള്‍ അനിവാര്യം

കേരളത്തിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിന് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റികള്‍ അനിവാര്യം
കൊച്ചി: കേരളത്തിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിന് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റികള്‍ അനിവാര്യമാണെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ്.
കേരളത്തിലെ കത്തോലിക്കാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍, രൂപതാ വിദ്യാഭ്യാസ സെക്രട്ടറിമാര്‍, പ്രതിനിധികള്‍ തുടങ്ങിയവരുടെ യോഗം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ തൃശൂര്‍ സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ. മാര്‍ട്ടിന്‍ കെ.എ അധ്യക്ഷനായിരുന്നു.
ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റികള്‍ക്കുള്ള അപേക്ഷകളില്‍ എന്‍ഒസി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും തയാറാകാത്തതാണ് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന  പ്രധാന വെല്ലുവിളി എന്ന വസ്തുത ഉള്‍ക്കൊണ്ട് നിലവിലുള്ള പ്രധാന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുകൂലമായ നിലപാട് ഇക്കാര്യത്തില്‍ സ്വീകരിക്കുകയാണ് പ്രാഥമികമായ ആവശ്യമെന്ന് ഡോ. ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ് പറഞ്ഞു.
നാക് അക്രഡിറ്റേഷന്‍ സ്‌കോര്‍ എ, എ+, എ++ തുടങ്ങിയവ ലഭിക്കുന്ന കോളേജുകളുടെ ന്യായമായ ആവശ്യങ്ങള്‍ മാനിച്ച് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റികളായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കണം. നിലവിലുള്ള പ്രധാന കോളേജുകളെ സംബന്ധിച്ച് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയായി അപ്‌ഗ്രേഡ് ചെയ്യപ്പെടാനുള്ള സാധ്യത തുറന്നുകിട്ടുകയാണ് യഥാര്‍ത്ഥ ആവശ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ മുല്ലശേരി, സിബിസിഐ വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. മരിയ ചാള്‍സ്, കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ആന്റണി അറയ്ക്കല്‍, റവ. ഡോ. പോള്‍സണ്‍ കൈതോട്ടുങ്കല്‍, ഡോ. ഗബ്രിയേല്‍ സൈമണ്‍ തട്ടില്‍, ഡോ. സിസ്റ്റര്‍ തെരേസ സിഎസ്എസ്ടി, ഡോ. അജിമോന്‍ ജോര്‍ജ്ജ്, ഡോ. ടി.സി. തങ്കച്ചന്‍, റവ. ഡോ. റെജി പി. കുര്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?