കട്ടപ്പന: വിഭാഗീയതയ്‌ക്കെതിരെ ഒരുമയുടെ ക്രൈസ്തവ സാക്ഷ്യം നല്‍കാന്‍ കഴിയണമെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍.
രാജകുമാരി ദൈവമാതാ തീര്‍ത്ഥാടന ദൈവാലയത്തില്‍ ഓശാനയുടെ തിരുകര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ച പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിഭാഗീയതയുടെയും ഒറ്റ തിരിയലിന്റെയും അനുഭവങ്ങള്‍ സമൂഹത്തില്‍ വളരുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഇവയ്‌ക്കെതിരെ ഒരുമയുടെ ക്രിസ്തീയ സാക്ഷ്യം നല്‍കാന്‍ നമുക്ക് കഴിയണം.
കുടുംബങ്ങളിലും സമൂഹത്തിലുമെല്ലാം മനുഷ്യത്വപരമായ ഒരുമയോടെ സന്ദേശം നല്‍കാന്‍ എല്ലാവരും പരിശ്രമിക്കണം. ഭിന്നതയാണ് കുടുംബങ്ങളുടെയും സമൂഹത്തിന്റെയും തകര്‍ച്ചക്ക് കാരണം. ഇതിനെതിരെ ഐക്യത്തിന്റെയും ഒരുമയുടെയും സാക്ഷ്യം നല്‍കാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മോണ്‍. അബ്രഹാം പുറയാറ്റ്, ഫാ. ജോസഫ് തച്ചുകുന്നേല്‍, ഫാ. അമല്‍ മണിമലക്കുന്നേല്‍, ഫാ. അലക്‌സ് ചേര്‍ന്നംകുളം എന്നിവര്‍ സഹകാര്‍മികരായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *