Follow Us On

03

June

2025

Tuesday

ഇടുക്കി രൂപതയില്‍ മാര്‍പാപ്പ അനുസ്മരണം ഇന്ന്

ഇടുക്കി രൂപതയില്‍ മാര്‍പാപ്പ അനുസ്മരണം ഇന്ന്
ഇടുക്കി: ഇടുക്കി രൂപതയില്‍ ഇന്ന് (ഏപ്രില്‍ 25) ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരണം നടത്തും. ആഗോള കത്തോലിക്ക സഭയുടെ തലവനായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്മരണയില്‍ രൂപതാ കുടുംബം ഒത്തുചേരും.
വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ദൈവാലയത്തില്‍ വൈകുന്നേരം 5. 15ന് പ്രത്യേക ആരാധനയും 5.45 ന് സമൂഹ ബലിയും തുടര്‍ന്നും മെഴുകുതിരി പ്രദക്ഷിണവും നടക്കും. സമൂഹ ബലിക്ക് രൂപത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. രൂപതയിലെ മുഴുവന്‍ വൈദികരും സഹകാര്‍മികരാകും.
രൂപതയിലെ സന്യാസനിമാരുടെ പ്രതിനിധികളും. ഭക്തസംഘടന ഭാരവാഹികളും ഇടവകകളില്‍നിന്ന് എത്തിച്ചേരുന്ന പ്രതിനിധികളും അനുസ്മരണ പരിപാടികളില്‍ പങ്കാളികളാകും.
വൈകുന്നേരം അഞ്ചുമണിക്ക് സമര്‍പ്പിതരുടെ നേതൃത്വത്തില്‍ കരുണയുടെ ജപമാല അര്‍പ്പിക്കപ്പെടും. തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തും. അതേ തുടര്‍ന്ന് പാപ്പായുടെ  ആത്മശാന്തിക്കായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അനുസ്മരണ സന്ദേശം നല്‍കും. തുടര്‍ന്ന് നടക്കുന്ന മെഴുകുതിരി പ്രദക്ഷിണത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ അണിനിരക്കും.
രൂപതയിലെ എല്ലാ ഇടവകകളിലും ശനി, ഞായര്‍ ദിവസങ്ങളില്‍ പാപ്പയുടെ പ്രത്യേക അനുസ്മരണവും നടക്കും. ഞായറാഴ്ച ദൈവാലയങ്ങളില്‍ പാപ്പയുടെ സ്മരണാര്‍ത്ഥം വിശുദ്ധ ബലിയര്‍പ്പിച്ച് ഉചിതമായ രീതിയില്‍ ഫ്രാന്‍സിസ് മാര്‍പപ്പയെ അനുസ്മരിക്കണമെന്നും പുതിയ മാര്‍പാപ്പയ്ക്കായി രൂപതാ സമൂഹം ഒരുമയോടെ പ്രാര്‍ത്ഥിക്കണമെന്നും രൂപതാ അധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നിര്‍ദ്ദേശിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?