ദൈവകരുണയുടെ തിരുനാള്‍ദിനത്തില്‍ രാജ്യത്തെ പൂര്‍ണ്ണമായി ദൈവകരുണയ്ക്കു സമര്‍പ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രമായി ഫിലിപ്പീന്‍സ്.
ദൈവ കരുണയുടെ ഞായറാഴ്ച രാജ്യത്തുടനീളമുള്ള എല്ലാ വിശുദ്ധ കുര്‍ബാനകളിലും ഈ സമര്‍പ്പണം നടന്നു, ദൈവകരുണയ്ക്കായുള്ള സമര്‍പ്പണ പ്രാര്‍ത്ഥന ചൊല്ലി. ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ മരിയന്‍സിലെ ഫാദര്‍ ജെയിംസ് സെര്‍വാന്റസ് ആണ് ഈ ആശയത്തിന് തുടക്കമിട്ടത്. ഫിലിപ്പീന്‍സിലെ കാത്തലിക് ഷപ്‌സ് കോണ്‍ഫറന്‍സ് (സിബിസിപി) ഔദ്യോഗിക അംഗീകാരം നല്‍കുകയും എല്ലാ രൂപതകളോടും പങ്കെടുക്കണമെന്ന് കര്‍ദ്ദിനാള്‍ പാബ്ലോ വിര്‍ജിലിയോ ഡേവിഡ് പ്രസ്താവന ഇറക്കുകയും ചെയ്തു.
യുദ്ധഭീഷണി, അഴിമതി, സഭയോടുള്ള എതിര്‍പ്പുകള്‍ തുടങ്ങി രാജ്യവും ആഗോള സമൂഹവും നേരിടുന്ന വെല്ലുവിളികള്‍ക്കിടയില്‍ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും കൂട്ടായ നിലപാടായാണ് ഈ സമര്‍പ്പണത്തെ കാണുന്നത്. സമര്‍പ്പണത്തിനുള്ള തയ്യാറെടുപ്പിനായി, ഫാദര്‍ സെര്‍വാന്റസ് മരിയന്‍ ഹെല്‍പ്പേഴ്‌സ് ഫിലിപ്പീന്‍സ് ഫേസ്ബുക്ക് പേജില്‍ 14 ഭാഗങ്ങളുള്ള വീഡിയോ സീരീസ് ആരംഭിച്ചിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *