കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണരീതിയുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനും ഐക്യവും സമാധാനവും സംജാതമാക്കുന്നതിനുമായി സീറോമലബാര്‍സഭയുടെ മെത്രാന്‍ സിനഡു നിയമിച്ച മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ വികാരി മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ കഴിഞ്ഞ ദിവസം അതിരൂപത ആസ്ഥാനത്തു സഭാസ്‌നേഹികള്‍ എന്ന് അവകാശപ്പെടുന്ന ഒരുകൂട്ടം വ്യക്തികള്‍ നടത്തിയ പ്രതിഷേധ പ്രകടനവും അധിക്ഷേപ വര്‍ഷവും കയ്യേറ്റ ശ്രമങ്ങളും തികച്ചും അപലപനീയമാണെന്ന് സീറോമലബാര്‍ സഭ പിആര്‍ഒയും മീഡിയ കമ്മീഷന്‍ സെക്രട്ടറിയുമായ റവ.ഡോ. ആന്റണി വടക്കേകര വി.സി.
മേല്പട്ട ശുശ്രൂഷകര്‍ക്കെതിരെ നടത്തുന്ന ഇത്തരം അനാദരവോടെയുള്ള പെരുമാറ്റങ്ങള്‍ സഭയെ പൊതുസമക്ഷം ആക്ഷേപിക്കുകയാണെന്നു ബന്ധപ്പെട്ടവര്‍ ഓര്‍മിക്കണം. വിയോജിപ്പുകളില്‍ ക്രൈസ്തവ സ്‌നേഹവും പരസ്പര ബഹുമാനവും നഷ്ടപ്പെടുത്തുന്നവര്‍ നാളുകളായി സീറോ മലബാര്‍ മെത്രാന്‍ സമിതി നടത്തിവരുന്ന സമാധാന ശ്രമങ്ങളെ പരാജയപ്പെടുത്താനുള്ള ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന വരാണോയെന്ന് സംശയിക്കേണ്ടി വരും.
മേജര്‍ ആര്‍ച്ചുബിഷപ്പിന്റെയും മെത്രാന്‍ സിനഡിന്റെയും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു പ്രശ്‌നപരിഹാരത്തിനായി മാര്‍ പാംപ്ലാനി നടത്തുന്ന സമാധാന ശ്രമങ്ങളെയും സംഭാഷണ ങ്ങളെയും സംശയ ദൃഷ്ടിയോടെ മാത്രം കാണുന്നതും അസ ത്യപ്രചാരണങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തി അദ്ദേഹത്തെ സമൂഹമധ്യത്തില്‍ അധിക്ഷേപിക്കുന്നതും എങ്ങനെയാണ് സഭാസ്‌നേഹികളുടെയും ശൈലിയാകുന്നത്?
ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി സഭയില്‍ മുഴുവനായും നടപ്പില്‍വരുത്താനുള്ള പരിശ്രമങ്ങളും, തര്‍ക്കങ്ങള്‍ രമ്യതയില്‍ പരിഹരിക്കുന്നതിനായി നല്‍കിയിരിക്കുന്ന ഇളവുകളും ആര്‍ച്ചുബിഷപ് പാംപ്ലാനിയുടെ മാത്രം തീരുമാനമാണെന്ന കുപ്രചരണം നടത്തുന്നവര്‍, സീറോമലബാര്‍ മെത്രാന്‍ സിനഡിന്റെ സംഘാതമായ ആലോചനയിലാണ് പ്രസ്തുത തീരുമാനങ്ങള്‍ രൂപപ്പെട്ടതെന്ന യാഥാര്‍ഥ്യം തിരിച്ചറിയണം.
ശിക്ഷാനടപടികളില്‍നിന്നും ഒഴിവാകുന്നതിനായി മെത്രാന്‍ സിനഡു നല്‍കിയ ഇളവുകളെ സമവായമെന്നു വിളിക്കുന്നതും, അതിന്റെ പേരില്‍ മാര്‍ പാംപ്ലാനിയെ ഒറ്റതിരിഞ്ഞാക്രമിക്കുന്നതും ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. സുവിശേഷ ചൈതന്യത്തിനു വിരുദ്ധവും ക്രൈസ്തവ സമൂഹത്തിനു അപമാനകരവുമായ പ്രതിഷേധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവര്‍ ഐക്യവും സമാധാനവും സ്ഥാപിക്കുകയെന്ന നമ്മുടെ പൊതുവായ കൂട്ടുത്തരവാദിത്വം മറന്ന്, അനുരഞ്ജന ശ്രമങ്ങള്‍ ഒരിക്കലും നടക്കാതിരിക്കാനുള്ള സംഘര്‍ഷത്തിന്റെ വഴികളാണ് തുറക്കുന്നതെന്നു തിരിച്ചറിയണണെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
സഭയുടെ ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയിലും പൂര്‍ണ്ണമായും നടപ്പില്‍വരുത്തുന്നതു ലക്ഷ്യമാക്കി മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ വികാരി എന്ന നിലയില്‍ മാര്‍ പാംപ്ലാനി സിനഡിന്റെ തീരുമാ നമാനുസരിച്ച് ഇപ്പോള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടിക ളോട് സംയമനത്തോടെയും സഹിഷ്ണുതയോടെയും പ്രതികരിക്കുകയെന്നതാണ് ഈ സാഹചര്യത്തില്‍ എല്ലാവര്‍ക്കും കരണീയമായിട്ടുള്ളത്. അതിനാല്‍, സഭാത്മകമായി ഈ വിഷയങ്ങളെ മനസിലാക്കുകയും, പ്രശ്‌നപരിഹാരത്തിനായി ത്യാഗപൂര്‍വം ശ്രമിച്ചുകൊണ്ടിരിക്കുന്ന മാര്‍ പാംപ്ലാനിക്ക് ഉചിതമായ സാവകാശം നല്‍കുകയും ചെയ്യണമെന്ന് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *