കൊല്ലം: കെസിബിസി പ്രോ-ലൈഫ് സമിതി കൊല്ലം രൂപതയുടെ ആഭിമുഖ്യത്തില്‍ വലിയ കുടുംബങ്ങളുടെ സംഗമമായ ഇടയനോടൊപ്പം ഒരു ദിനം എന്ന പരിപാടി തങ്കശേരി ഇന്‍ഫന്റ് ജീസസ് സ്‌കൂളില്‍ നടന്നു.
നാലോ അതിലധികമോ മക്കളുള്ള കുടുംബങ്ങള്‍ മാതാപിതാക്കളും മക്കളുമായി കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരിയോടൊത്തായിരിക്കുന്ന പരിപാടിയായിരുന്നു ഇടയനോടൊപ്പം ഒരു ദിനം. ഉദ്ഘാടന സമാപന ചടങ്ങുകളോ പ്രസംഗങ്ങളോ പരിപാടിയില്‍ ഉണ്ടായിരുന്നില്ല. പിതാവും കുട്ടികളും ചേര്‍ന്ന് പാട്ടുകള്‍ പാടി, മാതാപിതാക്കള്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.
എല്ലാ കുട്ടികള്‍ക്കും ബിഷപ് ജപമാലകള്‍ സമ്മാനിച്ചു. ബിഷപ്പിന്റെ മടിയില്‍ കയറിയിരുന്നും കെട്ടിപ്പിടിച്ചും ഉമ്മകളും സ്തുതിയും കൊടുത്തും കുഞ്ഞുങ്ങള്‍ ഈ ദിനത്തെ ആവേശമാക്കി മാറ്റി.
ക്രിസ്തുവിന്റെ ദര്‍ശനങ്ങളും കത്തോലിക്ക സഭയുടെ പഠനങ്ങളും ചേര്‍ത്തുപിടിക്കുന്നവരാണ് വലിയ കുടുംബങ്ങ ളെന്നു ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി പറഞ്ഞു. ആരുടേയും ഔദാര്യത്തിനുവേണ്ടിയല്ല ദൈവത്തോടുള്ള വിശ്വസ്ഥതകൊണ്ടാണ് അവര്‍ മക്കള്‍ക്ക് ജന്മം നല്‍കുന്നത്. സഭ വലിയകുടുംബങ്ങളോടൊപ്പമുണ്ട്. രൂപതാ പ്രോ-ലൈഫ് സമിതിയും ഫാമിലി അപ്പോസ്‌തോലേറ്റും ഒരുമിച്ചു ചേര്‍ന്നു വലിയ കുടുംബങ്ങളുടെ ഉന്നമനത്തിനുള്ള പദ്ധതി തയാറാക്കുന്നുണ്ട്, അതോടൊപ്പം ഇപ്പോഴുള്ളവ വിപുലമാക്കു കയും ചെയ്യുമെന്നും ബിഷപ് മുല്ലശേരി പറഞ്ഞു.
ഫാമിലി അപ്പോസ്‌തോലേറ്റ് ഡയറക്ടര്‍ ഫാ. ഷാജന്‍ വര്‍ഗീസ്, പ്രോ-ലൈഫ് കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് എഫ്. സേവ്യര്‍ വലിയവീട്, കെസിബിസി പ്രോ-ലൈഫ് സമിതി സെക്രട്ടറി ഇഗ്നേഷ്യസ് വിക്ടര്‍, വലിയ കുടുംബങ്ങളുടെ കോ-ഓര്‍ഡിനേറ്റര്‍ അഗസ്റ്റിന്‍ മുക്കാട്,ജാക്വിലിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Leave a Comment
Your email address will not be published. Required fields are marked with *