Follow Us On

12

May

2025

Monday

സിഎംഐ സഭാ ദ്വിശതാബ്ദി; വിദ്യാഭ്യാസ വര്‍ഷത്തിന് ഉജ്വല തുടക്കം

സിഎംഐ സഭാ ദ്വിശതാബ്ദി; വിദ്യാഭ്യാസ വര്‍ഷത്തിന് ഉജ്വല തുടക്കം
മാന്നാനം: സിഎംഐ സഭ ദ്വിശതാബ്ദി ആഘോഷങ്ങളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട വിദ്യാഭ്യാസ വര്‍ഷത്തിന്റെയും സിഎംഐ സഭയുടെ 194-ാമത് സ്ഥാപന ദിനാചരണത്തിന്റെയും ഉദ്ഘാടനം  മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു.
ചാവറയച്ചന്‍ കൊളുത്തിയ അക്ഷരദീപം ജ്വാലയായി ഭാരതത്തിലാകമാനം പടര്‍ത്തിയ സിഎംഐ സഭ രാജ്യത്തിനു നല്‍കിയ സംഭാവനകള്‍ വലുതാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച നവോത്ഥാന നായകനാണ് വിശുദ്ധ ചാവറയച്ചനെന്ന് മന്ത്രി വി.എന്‍. വാസവന്‍ കൂട്ടിച്ചേര്‍ത്തു.
ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിച്ചു. ജാതിമത ഭേദമെന്യേ എല്ലാവര്‍ക്കും സംസ്‌കൃതം പഠിക്കാന്‍ അവസരമൊരുക്കിയതുവഴി വിശുദ്ധ ചാവറയച്ചന്‍ നിലവിലിരുന്ന ജാതിവ്യവസ്ഥയെ ചോദ്യം ചെയ്യുകയായിരുന്നെന്ന് മാര്‍ തോമസ് തറയില്‍ പറഞ്ഞു.
സിഎംഐ സഭ വികാരി ജനറല്‍ ഫാ. ജോസി താമരശേരി, ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജോസ് കെ. മാണി എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, സിഎംഐ സഭ വിദ്യാഭ്യാസ ജനറല്‍ കൗണ്‍സിലര്‍ ഫാ. മാര്‍ട്ടിന്‍ മള്ളാത്ത്, ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ജോസ് ചേന്നാട്ടുശേരി സിഎംഐ, സിഎംഐ തിരുവനന്തപുരം പ്രൊവിന്‍സിന്റെ വിദ്യാഭ്യാസ കൗണ്‍സിലര്‍ റവ. ഡോ. ജയിംസ് മുല്ലശേരി എന്നിവര്‍ പ്രസംഗിച്ചു.
വിദ്യാഭ്യാസ വത്സരത്തിന്റെ തുടക്കം വിളംബരം ചെയ്ത മാര്‍ തോമസ് തറയില്‍ ദീപം തെളിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?