Follow Us On

30

June

2025

Monday

കഴിഞ്ഞ വര്‍ഷം എല്ലാ ദിവസവും കുര്‍ബാനയില്‍ പങ്കെടുത്ത കുട്ടികളുടെ സംഗമം ശ്രദ്ധേയമായി

കഴിഞ്ഞ വര്‍ഷം എല്ലാ ദിവസവും കുര്‍ബാനയില്‍  പങ്കെടുത്ത കുട്ടികളുടെ സംഗമം ശ്രദ്ധേയമായി
കോതമംഗലം: കഴിഞ്ഞ ഒരു വര്‍ഷം മുഴുവന്‍ എല്ലാ ദിവസവും മുടങ്ങാതെ ദൈവാലയത്തിലെത്തി വി.കുര്‍ബാനയില്‍ പങ്കുചേര്‍ന്ന കുട്ടികളുടെ സംഘമമായ ‘ബലിയെന്‍ ബലം’ ശ്രദ്ധേയമായി. കോതമംഗലം രൂപതയുടെ വിശ്വാസ പരിശീലന വിഭാഗമായ വിജ്ഞാനഭവന്റെ നേതൃത്വത്തിലായിരുന്നു സംഗമം ഒരുക്കിയത്.
രണ്ടാം വര്‍ഷമാണ് കോതമംഗലം രൂപതയില്‍ ഇത്തരത്തിലുള്ള സംഗമം നടത്തുന്നത്. തുടര്‍ച്ചയായി ഒരു വര്‍ഷം കുര്‍ബാനയില്‍ പങ്കെടുത്ത 700ഓളം കുട്ടികള്‍ സംഗമത്തില്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷത്തെ സംഗമത്തില്‍ 600 കുട്ടികളായിരുന്നു സംബന്ധിച്ചത്. എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ എണ്ണം കൂടിവരുന്നതിന്റെ തെളിവായിട്ടാണ് സംഘാടകര്‍ ഇതിനെ വിലയിരുത്തുന്നത്.
സംഗമത്തില്‍ പങ്കെടുത്ത കുട്ടികളെയും അതിനവരെ പ്രേരിപ്പിച്ച മാതാപിതാക്കളെയും അവരെ പ്രോത്സാഹിപ്പിച്ച വൈദികരെയും സിസ്റ്റേഴ്‌സിനെയും കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അഭിനന്ദിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?