Follow Us On

14

May

2025

Wednesday

ആവേശം പകര്‍ന്ന് ഇടുക്കി രൂപതാ ദിനത്തിന് കൊടിയിറങ്ങി

ആവേശം പകര്‍ന്ന് ഇടുക്കി രൂപതാ ദിനത്തിന് കൊടിയിറങ്ങി
കട്ടപ്പന: ഇടുക്കി രൂപതാ ദിനാചരണത്തിന് പ്രൗഢോജ്വലമായ പരിസമാപ്തി. നൂറുകണക്കിന് വിശ്വാസികളുടെ പങ്കാളിത്തത്തോടുകൂടി നടത്തിയ സമൂഹ ബലിയോടും പൊതുസ മ്മേളനത്തോടും കൂടി രൂപതാ ദിനം സമാപിച്ചു.
നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിന്നും ആരംഭിച്ച പ്രദക്ഷിണം മാലാഖ വേഷധാരികളായ കുട്ടികളുടെയും അള്‍ത്താര ബാല സംഘ ത്തിന്റെയും അകമ്പടിയോടെ ദൈവാലയത്തില്‍  എത്തിച്ചേര്‍ന്നു.
രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യ കാര്‍മകത്വം വഹിച്ച വിശുദ്ധ കുര്‍ബാനയില്‍ ജഗദല്‍പൂര്‍ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പിലും രൂപതയിലെ മുഴുവന്‍  വൈദികരും സഹകാര്‍മികരായി. സമര്‍പ്പിത സമൂഹങ്ങളുടെ സുപ്പീരിയര്‍മാരും അല്മായ പ്രതിനിധികളും ജനപ്രതിനിധികളും രൂപതാ ദിനത്തില്‍ പങ്കാളികളായി.
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനം മാവേലിക്കര രൂപതാ മെത്രാന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് ഉദ്ഘാടനം ചെയ്തു. ഇടുക്കി രൂപത എല്ലാ കാലത്തും ഹൈറേഞ്ചിലെ ജനത്തിന്റെ ശബ്ദമായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജഗദല്‍പൂര്‍ ബിഷപ് മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
വ്യത്യസ്ത മേഖലകളില്‍ മികവ് പുലര്‍ത്തിയവരും നിസ്തുലമായ സംഭാവനകള്‍ നല്‍കിയിട്ടുള്ളവരുമായ രൂപതാഗംങ്ങളെ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും ഇടുക്കി രൂപതയുടെ പ്രഥമ ബിഷപ് മാര്‍ മാത്യു ആനക്കുഴികാട്ടിലിന്റെയും ഛായചിത്രങ്ങള്‍ക്ക് മുമ്പില്‍ വിശിഷ്ടാതിഥികള്‍ പുഷ്പാര്‍ച്ചന നടത്തിയാണ് സമ്മേളനത്തിന് തുടക്കംകുറിച്ചത്.
എട്ട് വര്‍ഷക്കാലം രൂപതയുടെ വികാരി ജനറാള്‍ ആയിരുന്ന മോണ്‍. ജോസ് പ്ലാച്ചിക്കല്‍ രൂപതാ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യതയും വ്യക്തതയും നല്‍കിയ വ്യക്തിത്വമാണെന്ന് മാര്‍ ജോണ്‍ നെല്ലിക്കുന്നില്‍ അനുസ്മരിച്ചു. വികാരി ജനറാള്‍ സ്ഥാനത്തുനിന്നും വിരമിക്കുന്ന അദ്ദേഹത്തിന് രൂപതാ ദിന വേളയില്‍ വിശിഷ്ടാതിഥികളും പ്രതിനിധികളും എഴുന്നേറ്റുനിന്ന് കരഘോഷത്തോടെ നന്ദി അര്‍പ്പിച്ചു.
മോണ്‍. ജോസ് കരിവേലിക്കല്‍, മോണ്‍. ജോസ് പ്ലാച്ചിക്കല്‍, മോണ്‍. അബ്രാഹം പുറയയാറ്റ്,  മോണ്‍. ജോസ് നരിതൂക്കില്‍, ആര്‍ച്ചുപ്രീസ്റ്റ് ജെയിംസ് ശൗര്യംകുഴി, റവ. ഡോ. മാര്‍ട്ടിന്‍ പൊന്‍പനാല്‍, ഫാ. മാത്യു അഴകനാക്കുന്നേല്‍, ജോര്‍ജ് കോയിക്കല്‍, സാം സണ്ണി, ഷേര്‍ലി ജൂഡി, സെസില്‍ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?